ബേസിലിന് ഇനി വിശ്രമിക്കാം; ഉദ്ഘാടനത്തിനിടെ ധ്യാനിന് പറ്റിയ അമളി; വിഡിയോ വൈറൽ

Mail This Article
ഹസ്തദാനം നടത്താൻ കൈ നീട്ടി അബദ്ധം പറ്റി എയറിലായ താരങ്ങൾക്ക് ഇനി വിശ്രമിക്കാം. നടൻ ധ്യാൻ ശ്രീനിവാസനാണ് പുതിയ എൻട്രി. ഒരു ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു താരം. താരം മുറിക്കേണ്ട നാടയുടെ അടുത്തെത്തിയപ്പോള്‍ ഫോട്ടോയെടുക്കാനുള്ള സൗകര്യത്തിന് ഫോട്ടോഗ്രാഫര്‍മാര്‍ നാടയുടെ അടിയില്‍ കൂടി കുനിഞ്ഞ് അകത്തേക്ക് കയറി. ഇവരുടെ പിന്നാലെയെത്തിയ ധ്യാനും താന്‍ മുറിക്കേണ്ട നാടയുടെ തന്നെ അടിയിലൂടെ പോകാനൊരുങ്ങുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ആള്‍ ധ്യാനിനെ പിടിച്ചുനിര്‍ത്തി, താരം മുറിക്കേണ്ട നാടയാണ് ഇതെന്ന് ഓര്‍മിപ്പിക്കുകയായിരുന്നു. അമളി മനസിലായ ധ്യാന്‍ ചിരിക്കുന്നതും വിഡിയോയില്‍ കാണാം. ധ്യാനിന്‍റെ പ്രവര്‍ത്തി കണ്ട് ചുറ്റും നിന്നവരൊക്കെ ചിരിച്ചു.
വിഡിയോ വൈറലായതോടെ ധ്യാൻ എയറിലായി. ‘ബേസില്‍ ഇത് വല്ലതും അറിയുന്നുണ്ടോ?, എങ്ങോട്ടാണ് നിങ്ങളാണ് ഗസ്റ്റ്, ക്യാമറ ചാടുമ്പോ കൂടെ ചാടണമെന്ന് അച്ഛൻ പണ്ടേ പറഞ്ഞിട്ടുണ്ട്, ഒരു കയ്യബദ്ധം നാറ്റിക്കരുത്, പുതിയ യൂണിവേഴ്സ് രജിസ്റ്റര്‍ ചെയ്യ്’ എന്നിങ്ങനെ പോകുന്നു മറ്റ് രസകരമായ കമന്‍റുകള്‍.