Activate your premium subscription today
സൂറത്ത് ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 156 സീറ്റ് നേടി ബിജെപി വിജയിച്ചത് ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 156 ഗ്രാം (19.5 പവൻ) തൂക്കം വരുന്ന സ്വർണപ്രതിമ. സൂറത്തിലെ രാധികാ ചെയിൻസ് ജ്വല്ലറിയാണ് 11 ലക്ഷം രൂപ മുടക്കി 18 കാരറ്റ് സ്വർണത്തിന്റെ അർധകായ പ്രതിമ നിർമിച്ചത്.
കോവിഡിനു ശമനമുണ്ടായപ്പോൾ വാർത്തകളുടെ കുത്തൊഴുക്കാണു രാജ്യം കണ്ടത്. നേട്ടങ്ങളും സന്തോഷങ്ങളും വിവാദങ്ങളും വേർപിരിയലുകളും അട്ടിമറികളും തിരിച്ചടികളും പലകുറി തലക്കെട്ടുകളായി. ആരോപണ പ്രത്യാരോപണങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു. വായനക്കാർക്കു വരുംകാലവും ഓർത്തിരിക്കാവുന്ന സംഭവബഹുലമായ വാർത്താവർഷമാണു
‘‘മോദി ഒരു വ്യാജഹിന്ദുവാണെന്ന് സ്ഥാപിക്കാൻ കഴിയാത്തിടത്തോളം പ്രതിപക്ഷത്തിന് ഗുജറാത്തിൽ ജയിക്കാനാവില്ല’’ എന്ന് തിരഞ്ഞെടുപ്പിനു മുൻപു നിരീക്ഷിച്ചത് ഗുജറാത്തിലെ ഒരു പ്രമുഖ പത്രപ്രവർത്തകനാണ്. മോദിയെ ആണ് ജനങ്ങൾ അംഗീകരിച്ചതെന്ന് തെളിയിക്കുന്നതായി ഗുജറാത്തിലെ തിരഞ്ഞെടുപ്പുഫലം. ഹിന്ദുത്വ രാഷ്ട്രീയത്തിന് ആശയപരമായും സംഘടനാപരമായും ആഴമേറിയ അടിത്തറയുള്ള ഗുജറാത്തിൽ ചലനം സൃഷ്ടിക്കാൻ ‘മൃദുഹിന്ദുത്വം’ (ആരോപണം) പയറ്റിയിട്ടും ആംആദ്മി പാർട്ടിക്കോ കോൺഗ്രസിനോ സാധിക്കാതെപോയതിന് ഇതും ഒരു കാരണമാണ്. മോദിയുടെ പ്രഭാവത്തിനു മുന്നിൽ മറ്റ് ഹിന്ദുനാമധാരികൾക്ക് പ്രസക്തിയില്ല. കേജ്രിവാളിന്റെ ‘ഹിന്ദു വേഷംകെട്ടി’നേക്കാൾ മോദിയുടെ രാഷ്ട്രീയമാണ് ജനം അംഗീകരിച്ചതെന്നാണ് ഒരു വിലയിരുത്തൽ. വാഗ്ദാനങ്ങളും സൗജന്യങ്ങളും ആണ് ആംആദ്മി പാർട്ടിയെ വേറിട്ടുനിർത്തുന്നതെങ്കിൽ ഗുജറാത്തിൽ ബിജെപിയും വാഗ്ദാനങ്ങൾ നൽകാൻ തയാറായല്ലോ. ഏകദേശം 92% ഹിന്ദു ജനവിഭാഗമുള്ള ഗുജറാത്തിൽ നിന്ന് 97% ഹിന്ദുക്കൾ ഉള്ള ഹിമാചലിലേക്ക് എത്തുമ്പോൾ കഥ മാറി. കോൺഗ്രസ് ഞെട്ടിച്ചു. ഗുജറാത്തിൽ 7 തവണ തുടർച്ചയായി ജയിച്ചുവെന്ന റെക്കോർഡുമായി ഡൽഹിയിലേക്കു നോക്കുമ്പോൾ അവിടെയുള്ളത് മറ്റൊരു റെക്കോർഡാണ്– ബിജെപി 6 തവണ ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തുടർച്ചയായി പരാജയപ്പെട്ടു. ഇതിനിടയിലാണ് ഡൽഹി മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ അവർ നേരിട്ട പരാജയം.
ന്യൂഡൽഹി ∙ ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ അധികാരമേറ്റു. 16 മന്ത്രിമാരാണ് ആദ്യഘട്ടത്തിൽ ചുമതലയേറ്റത്. 11 പേർക്കു കാബിനറ്റ് പദവിയുണ്ട്. മുൻ സർക്കാരിലെ 7 മന്ത്രിമാർ പുതിയ സഭയിലുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി മുഖ്യമന്ത്രിമാർ
അഹമ്മദാബാദ്∙ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവർ പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാബിനറ്റ് റാങ്കുള്ള എട്ടു പേർ ഉൾപ്പെടെ 16 മന്ത്രിമാരും
അഹമ്മദാബാദ്∙ ഗുജറാത്തിൽ വിജയിച്ച ആംആദ്മി പാർട്ടിയുടെ 5 എംഎൽഎമാരിൽ 3 പേർ ബിജെപിയിൽ ചേരുമെന്ന് വാർത്ത. ജുനഗഡ് ജില്ലയിലെ വിശ്വദാർ മണ്ഡലത്തിൽനിന്നു ജയിച്ച ഭൂപത് ഭയാനിയുടെ പേരാണ് ഇതിൽ പ്രധാനം. എന്നാൽ വാർത്ത ഭൂപത് നിഷേധിച്ചു.
പിറന്നാൾ സമ്മാനം ഗംഭീരമായി. കേവലം 10 വയസ്സു മാത്രം പ്രായമുള്ള ആം ആദ്മി പാർട്ടിക്ക് (എഎപി) ജന്മദിനാഘോഷ സമ്മാനമായി ലഭിച്ചത് ദേശീയ പാർട്ടിയെന്ന ബഹുമതി. ഡൽഹി മുഖ്യമന്ത്രി കസേരയിൽനിന്ന് പ്രധാനമന്ത്രി കസേരയിലേക്കുള്ള അരവിന്ദ് കേജ്രിവാളിന്റെ പ്രയാണത്തിന്റെ തുടക്കമാണ് ഇതെന്ന് എഎപി നേതാക്കളും പ്രവർത്തകരും പ്രഖ്യാപിക്കുന്നു. നരേന്ദ്ര മോദിയും അമിത് ഷായും അടക്കിവാഴുന്ന വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി സ്ഥാപകനുമായ അരവിന്ദ് കേജ്രിവാളിന്റെ പ്രസക്തി വർധിക്കുകയാണോ...? ഇന്ത്യ മുഴുവൻ സാന്നിധ്യമുള്ള കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിനു സാധിക്കാത്തത് ഞങ്ങളുടെ നേതാവിനു സാധിക്കുമെന്ന് പ്രഖ്യാപിക്കാൻ എഎപിയുടെ നേതാക്കൾക്ക് കരുത്തു പകരുന്നത് എന്താണ്? ബിജെപിയുടെ കുത്തക തകർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ അധികാരം പിടിച്ചതും ഗുജറാത്തിൽ ഏകദേശം 12 ശതമാനം വോട്ടുവിഹിതം നേടിയതും ആം ആദ്മി പാർട്ടിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏതെങ്കിലും തരത്തിൽ മേൽക്കോയ്മ നൽകുന്നുണ്ടോ? ചോദ്യങ്ങൾ ഏറെയാണ്. പക്ഷേ ഉത്തരങ്ങൾ അത്ര ലളിതമല്ല.
അഹമ്മദാബാദ്∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിലും 12.92% വോട്ട് നേടുകയും അഞ്ച് സീറ്റിൽ വിജയിച്ച് സാന്നിധ്യം അറിയിക്കുകയും ചെയ്ത ആംആദ്മി പാർട്ടി(എഎപി)ക്ക് വൻ തിരിച്ചടി. പാർട്ടി ടിക്കറ്റിൽ വിജയിച്ച അഞ്ച് എംഎൽഎമാരും നിരന്തരം ബിജെപിയുമായി സമ്പർക്കത്തിലാണെന്നും വൈകാതെ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.
ഗുജറാത്തിൽ ദയനീയമായി പരാജയപ്പെട്ട കോൺഗ്രസിന് പ്രതിപക്ഷ നേതൃപദവി നഷ്ടമായേക്കും. 10% സീറ്റുകൾ വേണമെന്ന ചട്ടം സ്പീക്കർ നടപ്പാക്കിയാൽ 182 ൽ 17 സീറ്റ് മാത്രമുള്ള കോൺഗ്രസിന് പ്രതിപക്ഷ നേതൃപദവി നഷ്ടമാകും. ഒരു സീറ്റ് കൂടി നേടിയിരുന്നെങ്കിൽ പദവി അവകാശപ്പെടാമായിരുന്നു. സംസ്ഥാനത്ത് പിടിമുറുക്കാൻ ആം ആദ്മി ശ്രമിക്കുന്ന
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ, 2002–ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി ആഭ്യന്തര അമിത് ഷാ നടത്തിയ വിവാദ പരാമർശത്തിൽ പെരുമാറ്റ ചട്ട ലംഘനമില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. അക്രമം പതിവാക്കിയിരുന്നവർ 2002–ൽ പാഠം പഠിച്ചതോടെ പിന്നീട് ആ വഴി വന്നിട്ടില്ലെന്നായിരുന്നു അമിത് ഷാ പ്രസംഗിച്ചത്.
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പുകളെ അവഗണിച്ച് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടുള്ള നീക്കം കോൺഗ്രസിനു തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. അടുത്ത വർഷം നടക്കുന്ന കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പോരാട്ടം
ഗുജറാത്തിൽ കോണ്‍ഗ്രസിനേറ്റ പരാജയം തിരിച്ചടിയാണെന്നും ആഴത്തിലുള്ള വിശകലനം ആവശ്യമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. മണ്ഡലം അടിസ്ഥാനത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും സംസ്ഥാനത്തെ
ഗുജറാത്തിൽ ഏഴാമൂഴമാണ് ബിജെപിക്ക്. 1995ൽ 121 സീറ്റുമായി ആരംഭിച്ച ജൈത്രയാത്ര എത്തിനിൽക്കുന്നത് 156 എന്ന റെക്കോർഡ് സീറ്റു നേട്ടത്തിൽ. 27 വർഷമായി ബിജെപിക്കൊപ്പമാണ് ഗുജറാത്ത്. പ്രതികൂല സാഹചര്യങ്ങളേറെയുണ്ടായിട്ടും, ഇത്തവണയും അധികാരത്തിലേറാൻ ബിജെപിയെ സഹായിച്ച ഘടകങ്ങൾ എന്തെല്ലാമാണ്? ഈ ചോദ്യത്തിന്റെ ഉത്തരമാണ്, ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും കോട്ടയായ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ലോകം മുഴുവൻ ശ്രദ്ധിക്കാനുള്ള കാരണങ്ങളും. മോർബി പാലം ദുരന്തം മുതൽ അമിത് ഷായുടെ പ്രസംഗം വരെ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ചർച്ചയായി. കോൺഗ്രസും എഎപിയും സർവ ശക്തിയുമെടുത്തു പോരാടി. എന്നിട്ടും വിജയം ബിജെപിക്കും നരേന്ദ്ര മോദിക്കും തന്നെ. ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലം കാണുമ്പോൾ ഏവരും ചിന്തിക്കുന്നത് ഒരു കാര്യം. എന്താകും ഗുജറാത്തിന്റെ മനസ്സിൽ? നരേന്ദ്ര– ഭൂപേന്ദ്ര ഇരട്ട എൻജിനാണോ വിജയത്തിനു കളമൊരുക്കിയത്? അതോ അമിത് ഷായുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങളോ? പ്രചാരണ വേളയിൽ ഗുജറാത്തിലുടനീളം യാത്ര ചെയ്ത മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജീവ് മേനോൻ തിരഞ്ഞെടുപ്പു ഫലം വിലയിരുത്തുന്നു...
മുംബൈ ∙ ഗുജറാത്തിൽ സീറ്റുകളുടെ എണ്ണത്തിലും ഭരണത്തുടർച്ചയിലും റെക്കോർഡോടെ ആധികാരികമായി വിജയിച്ച ബിജെപിയെ ‘കുത്തിനോവിച്ച്’ ശിവസേന. മഹാരാഷ്ട്രയിൽനിന്നു തട്ടിയെടുത്ത വികസന പദ്ധതികൾ കാരണമാണു ബിജെപി ഗുജറാത്തിൽ ജയിച്ചതെന്നു ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ
ഈ നിയമസഭാ ഫലങ്ങളിൽനിന്ന് 2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ ദിശാസൂചിക കൃത്യമായി കണ്ടെത്താനാകില്ലെങ്കിലും ഒരു കാര്യം വ്യക്തം – ബിജെപി വർധിച്ച ആത്മവിശ്വാസത്തോടെയും കോൺഗ്രസ് ആത്മപരിശോധനയോടെയും ആം ആദ്മി പാർട്ടി കൂടുതൽ വീറോടെയുമാകും വരുംതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക.
ന്യൂഡൽഹി ∙ ഹിമാചൽ, ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പു തോൽവികൾ ബിജെപിക്കു ക്ഷീണമാണെങ്കിലും പ്രതിപക്ഷ ഐക്യം ഇപ്പോഴും അകലെയാണ്. ഹിമാചൽ വിജയം മാത്രംകൊണ്ടു സംയുക്ത പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനത്തു എത്തുക കോൺഗ്രസിന് എളുപ്പമല്ല. 2024 ലെ പൊതു തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ പ്രതിപക്ഷത്തു പ്രധാനമായും രണ്ടു പ്രശ്നങ്ങളാണുള്ളത്:
ന്യൂഡൽഹി ∙ ഗുജറാത്ത്, ഹിമാചൽ, ഡൽഹി കോർപറേഷൻ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാർ ആരെയും മുഷിപ്പിച്ചില്ല. മത്സരിച്ച 3 കക്ഷികൾക്കും ഓരോ വിജയം അവർ നൽകി. എന്നാൽ, വോട്ടർമാരുടെ തുല്യനീതിബോധമല്ല യഥാർഥത്തിൽ 3 പാർട്ടികളുടെയും ഓരോ വിജയത്തിനു പിന്നിൽ. മറിച്ച്, ശക്തവും ദിശാബോധമുള്ളതും
ന്യൂഡൽഹി ∙ 1458; സ്വന്തം നിലയിൽ ഏതെങ്കിലുമൊരു സംസ്ഥാനത്തു ജയിക്കാൻ കോൺഗ്രസിനു വേണ്ടി വന്ന ദിവസങ്ങളാണിത്. ഏറ്റവുമൊടുവിൽ രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പാർട്ടി ജയിച്ചതു 2018 ഡിസംബറിൽ. നീണ്ട കാത്തിരിപ്പിന് ഹിമാചലിലെ ജയം വിരാമമിട്ടപ്പോൾ,
ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ആംആദ്മി പാർട്ടി (എഎപി) ദേശീയ പാർട്ടി പദവി ഉറപ്പിച്ചു. 5 സീറ്റിൽ വിജയിച്ച പാർട്ടി 12.92% വോട്ടാണു നേടിയത്. ദേശീയ പാർട്ടി പദവി ലഭിക്കണമെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 2% സീറ്റ് 3 സംസ്ഥാനങ്ങളിൽ
ന്യൂഡൽഹി ∙ ഗുജറാത്തിലെ ജാംനഗർ നോർത്ത് മണ്ഡലത്തിൽ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ബിജെപി സ്ഥാനാർഥിയുമായ റിവാബ ജഡേജയ്ക്കു ജയം. തുടക്കത്തിൽ പിന്നിലായിരുന്ന റിവാബ പിന്നീട് കുതിച്ചുകയറി. 53,301 വോട്ടാണ് ഭൂരിപക്ഷം. ആം ആദ്മി പാർട്ടിയുടെ കർഷൻ കർമുർ രണ്ടാമതെത്തി.
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു വിജയത്തിൽ ഗുജറാത്തിലെ സകല റെക്കോർഡുകളും തകർത്ത് ബിജെപിയുടെ തേരോട്ടം. സംസ്ഥാന ചരിത്രത്തിൽ ഏറ്റവുമധികം സീറ്റുകൾ നേടിയാണു തുടർച്ചയായ ഏഴാം തവണയും ബിജെപി താമര വിരിയിച്ചത്. 1985 ൽ മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ്
ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ ചരിത്ര വിജയം ബിജെപി വലിയ തോതിൽ ആഘോഷിക്കുന്നതിനിടെ, ഒറ്റ തിരഞ്ഞെടുപ്പിൽ മാത്രമാണ് ബിജെപി ജയിച്ചതെന്ന് ഓർമിപ്പിച്ച് ആം ആദ്മി പാർട്ടി (എഎപി) നേതാവ് രാഘവ് ഛദ്ദ. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ വിജയത്തിനൊപ്പം, ഹിമാചൽ പ്രദേശിലും ഡൽഹി മുൻസിപ്പൽ കോർപറേഷനിലേക്കു
ന്യൂഡൽഹി ∙ 156 സീറ്റുമായി നാലിൽ മൂന്നു ഭൂരിപക്ഷം, തുടർച്ചയായി ഏഴാമതും ഭരണം – സീറ്റുകളുടെ എണ്ണത്തിലും ഭരണത്തുടർച്ചയിലും റെക്കോർഡോടെ ഗുജറാത്തിൽ ബിജെപിയുടെ ആധികാരിക വിജയം. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദയനീയ പ്രകടനവുമായി കോൺഗ്രസ് 17 സീറ്റിലൊതുങ്ങി.
തിരുവനന്തപുരം ∙ വര്‍ഗീയ ഫാഷിസ്റ്റ് ഭരണത്തില്‍ നിന്നും രാജ്യം മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ ഫലസൂചികയാണ് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ വിജയമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. ഭരണത്തിന്റെ തണലില്‍ ബിജെപി ഉയര്‍ത്തിയ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഹിമാചല്‍ പ്രദേശില്‍
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം സമ്മാനിച്ച ഗുജറാത്ത് ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നേരന്ദ്ര മോദി. ഈ തിരഞ്ഞെടുപ്പ് ഫലം വൈകാരികമാണ്. വികസന രാഷ്ട്രീയത്തെ ജനം അനുഗ്രഹിക്കുകയും തുടരാൻ ആഗ്രഹിക്കുകയും െചയ്തു. ഗുജറാത്തിലെ ജനശക്തിക്കു മുന്നിൽ തലകുനിക്കുകയാണ്. കഠിനാധ്വാനം ചെയ്ത
മത്സരിച്ച 182 സീറ്റിൽ പരാജയപ്പെട്ടത് 26 സീറ്റുകളിൽ മാത്രം. ഗുജറാത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണം സീറ്റുകളുമായാണ് ബിജെപി വെന്നിക്കൊടി പാറിച്ചത്. അതോടെ തകർന്നത് 37 വർഷമായി കോൺഗ്രസിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ്. 1985ൽ കോൺഗ്രസ് നേടിയ 149 സീറ്റായിരുന്നു ഇതുവരെ ഗുജറാത്തിലെ റെക്കോർഡ് സീറ്റുനില. എന്നാൽ ഇത്തവണ ബിജെപി പിടിച്ചെടുത്തത് 156 സീറ്റുകൾ. 2017ൽ 99 സീറ്റുണ്ടായിരുന്നിടത്ത് ബിജെപിക്ക് ഇത്തവണ കൂടിയത് 57 സീറ്റുകളും. 2017ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിന് നഷ്ടം 60 സീറ്റുകൾ. 2017ൽ 77 സീറ്റ് നേടിയ കോൺഗ്രസ് ഇത്തവണ വെറും 17ൽ ഒതുങ്ങി. ആകെ മത്സരിച്ച 179 സീറ്റിൽ 162ലും തോൽവി! ഫലമോ, തുടർച്ചയായ ഏഴാം വർഷവും ബിജെപി ഗുജറാത്ത് ഭരണത്തിലേറി.
ന്യൂഡൽഹി ∙ ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും ഹിമാചൽ പ്രദേശിലെ വിജയത്തോടെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. രാജസ്ഥാനും ഛത്തീസ്ഗഡുമാണ് മറ്റു രണ്ട് സംസ്ഥാനങ്ങള്‍. ജാര്‍ഖണ്ഡിലും ബിഹാറിലും മഹാസഖ്യത്തിന്റെ ഭാഗമായും കോണ്‍ഗ്രസ് ഭരണത്തിലുണ്ട്. മറുവശത്ത്
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ശതമാനം വോട്ടു പോലും നേടാത്ത പാർട്ടികൾ ഇത്തവണയും ഭൂരിഭാഗം സീറ്റുകളിലും മത്സരിക്കുന്ന കാഴ്ചയായിരുന്നു ഗുജറാത്തിൽ. എന്നാൽ ആ പാർട്ടികൾ എത്ര സീറ്റു പിടിച്ചു? എത്ര വോട്ടു നേടി? എത്രപേർക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു? പ്രധാനപ്പെട്ട വിവരങ്ങൾ അറിയാം കണക്കുകളിലൂടെ... 2017ൽ ദേശീയ, സംസ്ഥാന പാർട്ടികൾ ഉൾപ്പെടെ...
അഹമ്മദാബാദ് ∙ ബിജെപി സ്ഥാനാർഥിയും ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയുമായ റിവാബ ജഡേജയ്ക്കു ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും ജയം. കന്നി മത്സരത്തിൽ ജാംനഗർ നോർത്ത് മണ്ഡലത്തിൽ നിന്നാണ് റിവാബ നിയമസഭയിലേക്കു ചുവടുവയ്ക്കുന്നത്. രാഷ്ട്രീയത്തിൽ പുതുമുഖമാണു റിവാബ.84,336 വോട്ടുകൾ നേടിയ
കോട്ട (രാജസ്ഥാൻ) ∙ രാജ്യത്ത് ഐക്യം സ്ഥാപിക്കുകയും അവകാശങ്ങൾക്കായി പോരാടാൻ കഴിയുന്ന ജനങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം സൃഷ്ടിക്കുകയുമാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ കോട്ടയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെയുള്ള ചിത്രം പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തിൽ ഇങ്ങനെ
ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി കോൺഗ്രസ് വൻ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ, തിരഞ്ഞെടുപ്പു പരാജയത്തിൽ പ്രതികരണവുമായി പ്രചാരണ രംഗത്തുനിന്ന് മാറ്റിനിർത്തപ്പെട്ട മുതിർന്ന നേതാവ് ശശി തരൂർ. ഗുജറാത്തിൽ കോൺഗ്രസിനായി താൻ പ്രചാരണം നടത്തിയിട്ടില്ലെന്ന് ശശി
അഹമ്മദാബാദ് ∙ ഗുജറാത്തിൽ ഹിന്ദുത്വ വികാരവും വികസന മുദ്രാവാക്യവും മുഴക്കി ഏഴാമൂഴത്തിലും ഭരണം നേടിയതിന്റെ ആഹ്ലാദത്തിലാണു ബിജെപി. ഒരൊറ്റ മുസ്ലിം സ്ഥാനാർഥിയെപ്പോലും നിർത്താതിരുന്നിട്ടും മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ ബിജെപി
അഹമ്മദാബാദ്/ഷിംല ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ഏകപക്ഷീയ വിജയത്തിനു പിന്നാലെ വിജയാഘോഷത്തിൽ ബിജെപി പ്രവർത്തകർ. നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമാണ് വനിതാ പ്രവർത്തകരുൾപ്പെടെ വിജയം ആഘോഷിച്ചത്. മധുരം വിതരണം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ വിജയം
ഇക്കുറി ഗുജറാത്തിൽ ത്രികോണ പോരാട്ടത്തിനു ചൂടു പകർന്നത് ആം ആദ്മി പാർട്ടിയാണ്. വലിയ പ്രചാരണ കോലാഹലങ്ങളോടെ ആം ആദ്മി പാർട്ടി (എഎപി) അണിനിരന്നപ്പോൾ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷത്തുള്ള കോൺഗ്രസും അങ്കലാപ്പിലായി. എതിരാളിയുടെ വോട്ടാണ് എഎപി പിടിക്കുകയെന്നു ബിജെപിയും കോൺഗ്രസും വിശ്വസിച്ചു, പ്രചരിപ്പിച്ചു.
അഹമ്മദാബാദ്∙ ഗുജറാത്ത് ഗാന്ധിധാമിലെ കോൺഗ്രസ് സ്ഥാനാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിൽ തൂങ്ങിമരിക്കാനായിരുന്നു ശ്രമം. വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് ആരോപിച്ച് ആദ്യം ധർണയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥൻ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
‘കൈമോശം വരിക’ എന്ന പ്രയോഗം അച്ചട്ടാണു കോൺഗ്രസിന്റെ കാര്യത്തിൽ. 1995 വരെ ഗുജറാത്തിലെ ഭരണകക്ഷിയായിരുന്ന കോൺഗ്രസ് പിന്നീടിതുവരെ പ്രതിപക്ഷത്തു തന്നെയായിരുന്നു. ഒരിക്കൽപോലും ബിജെപിയെ വെല്ലുവിളിക്കാനോ അട്ടിമറിക്കാനോ കെൽപില്ലാതെ, അതിനു ശ്രമിക്കാതെ, കയ്യിലുള്ളതെല്ലാം നഷ്ടപ്പെടുത്തുകയായിരുന്നു കോൺഗ്രസ്.
ഗുജറാത്തിൽ ബിജെപി വീണ്ടും തേരോട്ടം നടത്തുമ്പോൾ തേരാളിയും പോരാളിയുമായി ഒറ്റയാളേയുള്ളൂ– നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും മികച്ച ‘ക്രൗഡ് പുള്ളർ’ ആയ പ്രധാനമന്ത്രി മോദിയെ മുന്നിൽ നിർത്തിയാണു ഗുജറാത്തിലും ബിജെപി പടനയിച്ചത്. മോദിയുടെ പ്രഭാവത്തിനു മുന്നിൽ പ്രതിപക്ഷത്തിന്റെ ആയുധങ്ങളെല്ലാം ഛിന്നഭിന്നമായി. 27
അഹമ്മദാബാദ്∙130ലേറെ പേരുടെ ജീവനെടുത്ത തൂക്കുപാലം ദുരന്തമുണ്ടായ മോര്‍ബി മണ്ഡലവും ബിജെപിയെ കൈവിട്ടില്ല. ബിജെപി സ്ഥാനാർഥി കാന്തിലാൽ അമൃതിയ 3000ലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. സിറ്റിങ് എംഎൽഎയായ ബ്രിജേഷ് മെർജയ്ക്ക്
ഗുജറാത്തിൽ എതിരാളികളില്ലെന്ന് ഒരിക്കൽക്കൂടി ഉറക്കെ പ്രഖ്യാപിച്ച് ബിജെപിക്ക് ഏഴാമൂഴം. എക്സിറ്റ് പോളുകൾ ശരിവയ്ക്കുന്ന പ്രകടനത്തിലൂടെ മിന്നുന്ന ജയമാണു നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കാഴ്ചവച്ചത്. ഗുജറാത്തിലെ അധികാരത്തുടർച്ചയിലൂടെ, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസവും ബിജെപിക്കു
അഹമ്മദാബാദ്∙ ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർത്തെറിഞ്ഞ് ചരിത്രവിജയവുമായി ബിജെപി.182 മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 136 സീറ്റിലും കോൺഗ്രസ് 14 സീറ്റിലും എഎപി 4 സീറ്റിലും സ്വതന്ത്രർ 3 സീറ്റിലും സമാജ്വാദി പാർട്ടി ഒരുസീറ്റിലും വിജയിച്ചു. 92 സീറ്റാണ് കേവല
ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അതേസമയം, ഹിമാചൽപ്രദേശിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണെന്നും എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നു. വിവിധ സർവേകളുടെ ശരാശരിയനുസരിച്ചു
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ പ്രാഥമിക കണക്കുകൾ പ്രകാരം 60 ശതമാനത്തിലേറെ പോളിങ്. ഉത്തര–മധ്യഗുജറാത്തിലെ 93 മണ്ഡലങ്ങളിലായിരുന്നു ഇന്നലെ വോട്ടെടുപ്പ്. അന്തിമ കണക്കുകൾ
അഹമ്മദാബാദ് ∙ ഗുജറാത്തിൽ മൂന്നു പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ബിജെപി ഇക്കുറിയും വമ്പൻ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനം. പുറത്തുവന്ന രണ്ട് എക്സിറ്റ് പോളുകളും ബിജെപിക്കു പടുകൂറ്റൻ വിജയമാണു പ്രവചിക്കുന്നത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനു കൈവശമുള്ള സീറ്റുകൾ നഷ്ടപ്പെടും; എഎപിക്കു കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നുമാണു പ്രവചനം.
ന്യൂഡൽഹി∙ പെരുമാറ്റച്ചട്ടം കാറ്റിൽപ്പറത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് ‘രാഷ്ട്രീയ റോഡ് ഷോ’ ആണെന്ന് ആണെന്ന് കോൺഗ്രസ്. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് നടക്കുന്ന അഹമ്മദാബാദിൽ മോദി വോട്ട് ചെയ്യാനായി പോളിങ് സ്റ്റേഷനിലേക്ക് എത്തിയത് വൻ ജനക്കൂട്ടത്തെ സാക്ഷി നിർത്തി റോഡ് ഷോ നടത്തിയായിരുന്നു.
അഹമ്മദാബാദ്∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. ഗുജറാത്തിന്റെ മധ്യ, വടക്കൻ മേഖലകളിലെ 93 മണ്ഡലങ്ങളിൽ നടക്കുന്ന വോട്ടെടുപ്പിൽ 833 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. ഇതിൽ 359 പേർ സ്വതന്ത്രരാണ്. ഈ മാസം എട്ടിനാണ്
അഹമ്മദാബാദ് ∙ ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പോളിങ് ഇന്നു നടക്കുമ്പോൾ ഭരണകക്ഷിയായ ബിജെപിയും മുഖ്യപ്രതിപക്ഷമായ കോൺഗ്രസും തികഞ്ഞ ആത്മവിശ്വാസത്തിൽ. തങ്ങൾക്ക് എതിരാളികളില്ലെന്നും ഇത്തവണ സീറ്റുകൾ 140 കടക്കുമെന്നുമുള്ള ശുഭപ്രതീക്ഷയിലാണ് ബിജെപി. ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്നും 125 സീറ്റിലേറെ
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ ബിജെപിയുടെ ദേശീയ കോർ കമ്മിറ്റി യോഗം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചേരും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിങ് ദിനമാണ് വരും തിരഞ്ഞെടുപ്പുകൾക്കു കച്ചമുറുക്കാനുള്ള യോഗം പ്രസിഡന്റ് ജെ.പി.നഡ്ഡ വിളിച്ചത്.
അഹമ്മദാബാദ് ∙ ഗുജറാത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 63.14% പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 66.75% ആയിരുന്നു പോളിങ്. സൗരാഷ്ട്ര – കച്ച് മേഖലയിലെയും ദക്ഷിണ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം പോളിങ് നടന്നത്. പോളിങ് കുറഞ്ഞതു ഗുണകരമാണെന്നു ബിജെപിയും കോൺഗ്രസും
ബിജെപിയുടെ ശക്തികേന്ദ്രമായ വഡോദര ജില്ലയിലെ വഘോഡിയ മണ്ഡലത്തിൽ ഇത്തവണ പൊരിഞ്ഞ പോരാട്ടമാണ്. 2 റിബലുകളാണ് ഇവിടെ ഭരണകക്ഷിക്കു തലവേദന. 6 തവണ ബിജെപി എംഎൽഎ ആയിരുന്ന മധു ശ്രീവാസ്തവയും കഴിഞ്ഞ തവണ ശ്രീവാസ്തവയോടു തോറ്റ ബിജെപി വിമതൻ ധർമേന്ദ്രസിങ് വഗേലയും
അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 60 ശതമാനത്തിലേറെ പോളിങ്ങെന്നു പ്രാഥമിക കണക്കുകൾ. അവസാന കണക്കു വരുമ്പോൾ വ്യത്യാസമുണ്ടായേക്കും. ഗ്രാമപ്രദേശങ്ങളിൽ പോളിങ് ശക്തമായിരുന്നെങ്കിലും നഗരങ്ങളിൽ മന്ദഗതിയിലായിരുന്നു.
ഒടുവിൽ തിരഞ്ഞെടുപ്പു കമ്മിഷനെങ്കിലും അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് ബറൂച്ച് ജില്ലയിലെ വാഗ്ര മണ്ഡലത്തിലെ ആലിയബേട്ട് ഗ്രാമവാസികൾ. ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയമായ കണ്ടെയ്നറിൽ പോളിങ് ബൂത്തൊരുക്കിക്കൊടുത്ത് തിരഞ്ഞെടുപ്പു കമ്മിഷൻ 70 കിലോമീറ്ററോളം വന്നിരുന്ന അവരുടെ വോട്ടുയാത്രക്ക്
അഹമ്മദാബാദ്∙ തനിക്കെതിരെ ആര് ഏറ്റവും കൂടുതൽ മോശം വാക്കുകൾ ഉപയോഗിക്കുമെന്ന മത്സരം കോൺഗ്രസുകാർക്കിടയിൽ ഉണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖർഗെയ്ക്കു മുൻപ് മറ്റൊരു കോൺഗ്രസ് നേതാവും ‘കോൺഗ്രസ് മോദിയുടെ സ്ഥാനം കാട്ടിക്കൊടുക്കും’ എന്നു പറഞ്ഞിരുന്നതായി മധുസൂദനൻ മിസ്ത്രിയെ പരാമർശിച്ചു മോദി പറഞ്ഞു.
ജയത്തെക്കുറിച്ചല്ല, അതിന്റെ വലുപ്പം എത്രയെന്നതിനെ കുറിച്ചു മാത്രമാണത്രേ ഗുജറാത്തിൽ ബിജെപിയുടെ ആശങ്ക. സീറ്റു നേട്ടത്തിൽ ഇതുവരെയുള്ള റെക്കോർഡ് തകർക്കുമെന്നാണു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പറയുന്നത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഏകപക്ഷീയമാണെന്നും
അഹമ്മദാബാദ്∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. രാവിലെ 8ന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് 5നാണ് അവസാനിച്ചത്. 56.88 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. അന്തിമ പോളിങ് ശതമാനം വന്നിട്ടില്ല. രണ്ടാംഘട്ട വോട്ടെടുപ്പ്
160 സ്ഥാനാർഥികളുടെ പേരുമായി, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ പട്ടിക കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പ്രഖ്യാപിച്ചപ്പോള്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത് രണ്ടു പേരുകളായിരുന്നു - ആദ്യത്തേത്, ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ, രണ്ടാമത്തേത് ഈ വര്‍ഷം ജൂണില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന,
അഹമ്മദാബാദ്∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പ് ഇന്നു നടക്കും. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ 788 സ്ഥാനാർഥികളാണു രംഗത്തുള്ളത്. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗദ്വി മത്സരിക്കുന്ന ഖംബാലിയയാണു ശ്രദ്ധേയമായ മണ്ഡലം.
ദഹോദ് ജില്ലയിലെ ഈ ചെറിയ ഗ്രാമചത്വരത്തിലാണ് ബിൽക്കീസ് ബാനുവിന്റെ വീട്. ഇളം പച്ച നിറമടിച്ച വീട്ടിലിപ്പോൾ ആരുമില്ല. 2002 ഗുജറാത്ത് കലാപത്തിനിടെ പീഡിപ്പിക്കപ്പെട്ട ബിൽക്കീസ് ബാനുവിന്റെ ബന്ധുക്കളായിരുന്നു ഇവിടെ താമസം. രാജ്യാന്തര തലത്തിൽ വരെ വിവാദമായ കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സർക്കാർ
അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ, പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ. സ്വന്തം നാടായ ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ദിവസത്തിനിടെ 7 റാലികളിൽ കൂടി പങ്കെടുക്കും. ഇതോടെ മോദിയുടെ ആകെ റാലികൾ 27 എണ്ണമാകും. 2017ലെ തിരഞ്ഞെടുപ്പിൽ മോദി
ഗുജറാത്തിൽ ആം ആദ്മി പാർട്ടി വിതച്ച മാറ്റത്തിന്റെ വിത്ത് ആദ്യം മുളച്ചതു സൂറത്തിലാണ്. 2021 ലെ സൂറത്ത് കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തള്ളി 27 സീറ്റുമായി മുഖ്യ പ്രതിപക്ഷകക്ഷിയായതിനു പിന്നാലെ ഗുജറാത്ത് പിടിക്കുക എന്ന
തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കാതെ, ഇല്ലാത്ത ഗുജറാത്ത് മോഡലിന്റെ കഥ പറഞ്ഞുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും ഇത്തവണ ഗുജറാത്ത് ജനത തിരസ്കരിക്കുമെന്ന് കോൺഗ്രസ് സ്ക്രീനിങ്
മെഹ്സാന∙ ഗുജറാത്തിലെ മെഹ്സാനയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭിസംബോധന ചെയ്യവെ ജനക്കൂട്ടത്തിനിടയിലേക്കു കാള ഇടിച്ചുകയറി. തലങ്ങുംവിലങ്ങും കാള ഓടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ ‘രാവണൻ’ എന്നു വിളിച്ചതിനെച്ചൊല്ലി വിവാദം പുകയുന്നു. പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തുവന്നു.
അടിച്ചാൽ തിരിച്ചടിച്ചാണ് അനന്ത്കുമാർ ഹസ്മുഖ് പട്ടേലിനു ശീലം. ആരെടാ എന്നു ചോദിച്ചാൽ ഞാനെടാ എന്ന് പറയുന്ന ശൗര്യം. വാക്കിലും നോക്കിലും തീപ്പൊരിയൊളിപ്പിക്കുന്ന ഗോത്ര നേതാവ്. ഗോത്ര മേഖലകളിൽ കോൺഗ്രസിനുള്ള മേധാവിത്തം നിലനിർത്തുന്നത് ദക്ഷിണ ഗുജറാത്തിലെ വാൻസ്ദ എംഎൽഎ ആയ പട്ടേലാണ്.
ഗുജറാത്തിലെ ആദ്യഘട്ടം തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കേ ബിജെപിയും കോൺഗ്രസും ആം ആദ്മി പാർട്ടിയും ഉന്നത നേതാക്കളെ ഇറക്കി രംഗം കൊഴുപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപിക്കു വേണ്ടി പ്രചാരണം നയിച്ചപ്പോൾ അഖിലേന്ത്യാ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ
അഹമ്മദാബാദ്∙ ബിജെപിയിൽനിന്ന് രാജിവച്ച ഗുജറാത്ത് മുൻമന്ത്രി ജയ് നാരായൺ വ്യാസ് തിങ്കളാഴ്ച കോൺഗ്രസിൽ ചേർന്നു. എഴുപത്തിയഞ്ചുകാരനായ മുൻ ബിജെപി നേതാവിനെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലാണ് പാർട്ടിയിലേക്കു ചേർത്തത്. ചടങ്ങിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗോലോട്ടും
ഗുജറാത്തിലെ നഗരമേഖലകളിൽ എതിരാളികളില്ലാത്ത ബിജെപി, ഗ്രാമീണമേഖലകളിൽ ഇപ്പോഴും ശക്തിയുള്ള കോൺഗ്രസ്. ഇതിനിടയിലേക്ക് നഗരകേന്ദ്രീകൃത പാർട്ടിയായ ആം ആദ്മിയും. എതിരാളിയുടെ വോട്ടാകും ആം ആദ്മി പിളർത്തുകയെന്ന പ്രതീക്ഷയിലാണ് ബിജെപിയും കോൺഗ്രസും ഗുജറാത്തിൽ നിന്ന് രാജീവ് മേനോൻ, മിഥുൻ എം.
പാവപ്പെട്ടവനാണെന്നു നിരന്തരം പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നുണകളുടെ സർദാർ’ ആണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ. വഡോദരയ്ക്കു സമീപം ദേഡിയപാഡയിലെ ഗോത്രവർഗ മേഖലയിൽ കോൺഗ്രസ് തിരഞ്ഞെടുപ്പു റാലിയിൽ പങ്കെടുക്കവെ മോദിക്കും
അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ ദേശീയ നേതൃത്വത്തെ ഇറക്കി ബിജെപിയും കോണ്‍ഗ്രസും എഎപിയും. കോണ്‍ഗ്രസ് കാലത്ത് ഭീകരതയും അഴിമതിയുമാണു വളര്‍ന്നതെന്ന് സൂറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചു. ഗുജറാത്ത് പ്രചാരണം അവസാന മണിക്കൂറുകളിലേക്കു കടന്നതോടെ പരസ്പരം കടന്നാക്രമിക്കുകയാണ് നേതാക്കള്‍.
അഹമ്മദാബാദ്∙ ഗുജറാത്തിൽ ആം ആദ്മി പാർട്ടി (എഎപി) സർക്കാർ രൂപീകരിക്കുമെന്നു തറപ്പിച്ചുപറഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഡൽഹിയിലെയും പഞ്ചാബിലെയും തന്റെ തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ ശരിയായിരുന്നു. ഗുജറാത്തിലും അങ്ങനെത്തന്നെ സംഭവിക്കുമെന്നും കേജ്രിവാൾ ചൂണ്ടിക്കാട്ടി.
അഹമ്മദാബാദ്∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം അവസാനിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ദ്വിദിന പ്രചാരണ പരിപാടികൾക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സംസ്ഥാനത്തെത്തി. സൂറത്ത്, നർമദ എന്നിവിടങ്ങളിലെ പ്രചാരണ
കേരളത്തിൽനിന്നാണു വരുന്നതെന്ന് അറിയിച്ചപ്പോൾ ചെറുചിരിയോടെ പരേഷ് ധനാനി ചോദിച്ചു – ‘സഹോദരീ സഹോദരൻമാരെ നമസ്കാരം, എനിക്കു വോട്ട് ചെയ്യണം. നന്ദി. ഇങ്ങനെയല്ലേ നിങ്ങളുടെ നാട്ടിൽ വോട്ട് പിടിക്കുന്നത്?’ ഗുജറാത്തിലെ ഗ്രാമീണ മേഖലയായ അംറേലിയിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ നാവിൽ നിന്ന് മലയാളം വരുന്നത്
മതമൗലിക വാദവും തീവ്രവാദവും തടയാൻ പ്രത്യേക സെൽ രൂപവൽക്കരിക്കുമെന്നും പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും വാഗ്ദാനം ചെയ്ത് ബിജെപിയുടെ ഗുജറാത്ത് ‘സങ്കൽപ’ പത്രിക പുറത്തിറക്കി. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയടക്കം ഒട്ടേറെ വാഗ്ദാനങ്ങളുള്ള പ്രകടന പത്രിക
പരുത്തിപ്പാടങ്ങളും സൂര്യകാന്തിപ്പാടങ്ങളുമൊക്കെ ഇടകലർന്ന് അതിരിടുന്ന കൊച്ചുപട്ടണമാണ് വഡ്ഗാം. തൊട്ടടുത്തുള്ള മെഹ്സാന, വ്യവസായങ്ങളുടെയും നഗരജീവിതത്തിന്റെയും പളപ്പിൽ കഴിയുമ്പോൾ തികച്ചും സാധാരണമായ ജീവിതം നയിക്കുന്ന ഒരു പട്ടണം. കർഷകരാണ് ഏറെയും. വഡ്ഗാമിലെ സിറ്റിങ് എംഎൽഎ ജിഗ്നേഷ് മേവാനിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഏതെന്നു കണ്ടു പിടിക്കാൻ പാടു പെടും. ഒരു ട്രാക്ടർ ഡീലറുടെ ഷോറൂമിനു വശത്തെ പിരിയൻ കോവണി കയറിയെത്തുമ്പോൾ മേവാനിയുടെ ചിത്രവും കൈപ്പത്തി ചിഹ്നവും ഉള്ളിലുള്ളതല്ലാതെ മറ്റൊന്നുമില്ല ഇതൊരു തിരഞ്ഞെടുപ്പു സമിതി സെറ്റപ്പാണെന്നു മനസ്സിലാക്കാൻ. എന്തുകൊണ്ട് ഒരു കൊടി പോലും പുറത്തില്ല എന്നതിന് ജിഗ്നേഷിന്റെ ക്യാംപെയ്ൻ മാനേജർമാരിലൊരാളായ അഡ്വ. സുബോധ് കുമാറിനു മറുപടിയുണ്ട്: ‘‘ഒരു കൊടി തൂക്കിയാൽ, ഒരു പോസ്റ്ററൊട്ടിച്ചാൽ അപ്പോൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ ആളുകൾ വന്ന് അത് തിരഞ്ഞെടുപ്പു ചെലവിൽ കണക്കാക്കും. ബിജെപിക്ക് ഈ പ്രശ്നമൊന്നുമില്ലേയെന്ന് ഞങ്ങൾ അദ്ഭുതപ്പെടാറുണ്ട്’. ബിജെപിയുടെ പണക്കൊഴുപ്പിനെതിരെ കൂടിയാണ് താൻ മത്സരിക്കുന്നതെന്ന് ജിഗ്നേഷ് മേവാനിയും പറയുന്നു. പൊടിനിറഞ്ഞ പാതയ്ക്കരികിൽനിന്ന് കൈവീശുന്ന ഗ്രാമീണരെ, ഇന്നോവയുടെ മുൻസീറ്റിലിരുന്ന് പ്രത്യഭിവാദ്യം ചെയ്തുകൊണ്ട് മേവാനി പറഞ്ഞു: ‘‘കോൺഗ്രസ് നൽകിയ തിരഞ്ഞെടുപ്പു ഫണ്ട് കൊണ്ട് ബിജെപിയെപ്പോലൊരു പാർട്ടിയുടെ പണക്കൊഴുപ്പിനെ നേരിടാനാവില്ല. അതു കൊണ്ടാണ് ഞാൻ ക്രൗഡ് ഫണ്ടിങ് തുടങ്ങിയത്. 40 ലക്ഷം രൂപ അതുവഴി സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. കുറേ പേർ പണം നൽകുന്നുണ്ട്.’’. ഗുജറാത്ത് കോൺഗ്രസിൽ ജിഗ്നേഷിനെപ്പോലെ ജനങ്ങളുമായി ‘കണക്റ്റ്’ ചെയ്യുന്ന മറ്റു നേതാക്കൾ ഇല്ലെന്നു തന്നെ പറയാം. ജിഗ്നേഷിന് മണ്ഡലത്തെയും മണ്ഡലത്തിന് ജിഗ്നേഷിനെയും അത്രമേൽ അറിയാം.
ഗാന്ധിനഗർ ∙ രാജ്യവിരുദ്ധ ശക്തികൾക്കെതിരെ ആന്റി റാഡിക്കലിസം സെല്ലും ഏകീകൃത സിവിൽകോഡിന്റെ സമ്പൂർണ നടപ്പാക്കലും പ്രഖ്യാപിച്ച് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക. ‘തീവ്രവാദ സംഘടനകളുടെയും ദേശവിരുദ്ധ ശക്തികളുടെ സ്ലീപ്പർ സെല്ലുകളെയും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെയും
ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഏകവ്യക്തി നിയമം, ആരാധനാ സ്ഥല നിയമം, പൗരത്വ നിയമം എന്നിവ ചർച്ചയാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞദിവസം ഡൽഹിയിൽ ഒരു മാധ്യമസ്ഥാപനത്തിന്റെ ചടങ്ങിലാണ് ഈ വിഷയങ്ങളിൽ അദ്ദേഹം വ്യക്തമായ പരാമർശങ്ങൾ നടത്തിയത്.
അഹമ്മദാബാദ് ∙ ബിജെപി ഗുജറാത്തിൽ ‘സ്ഥിരസമാധാനം’ സ്ഥാപിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേരത്തേ ഗുജറാത്തിൽ അക്രമങ്ങൾ നടത്തിയിരുന്ന സാമൂഹികവിരുദ്ധരെ കോൺഗ്രസ് പിന്തുണച്ചിരുന്നു. 2002 ൽ അക്രമികളെ ‘ഒരു പാഠം പഠിപ്പിച്ചു’. അതോടെ അവർ അടങ്ങിയെന്നും ഖേഡ ജില്ലയിലെ മഹുധ പട്ടണത്തിൽ തിരഞ്ഞെടുപ്പു റാലിയിൽ അമിത് ഷാ പറഞ്ഞു.
ലോകം ശ്രദ്ധിക്കുന്ന ഗുജറാത്ത് മോഡൽ വികസനത്തിനായി ഇത്തവണയും സംസ്ഥാനം വോട്ടു ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും ബിജെപിയുടെ തീപ്പൊരി നേതാവുമായ പ്രദീപ് സിങ് വഗേല. ഗാന്ധിനഗറിലെ പാർട്ടി ആസ്ഥാനത്തിരുന്ന്
ടെസ്റ്റ് മത്സരങ്ങൾ പലതു കളിച്ചിട്ടുണ്ടെങ്കിലും ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ജീവിതത്തിൽ ഇങ്ങനെയൊരു‘ടെസ്റ്റ്’ നേരിടുന്നത് ആദ്യമാണ്. ജാംനഗർ നോർത്ത് മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർഥിയായി രംഗത്തുള്ളത് ഭാര്യ റിവാബ ജഡേജ. റിവാബയ്ക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയ ജഡേജയെ നോക്കി എതിർ ടീമിൽ നിന്നൊരാൾ കണ്ണുരുട്ടുന്നുണ്ട്; സഹോദരിയും കോൺഗ്രസിലെ തീപ്പൊരി നേതാവുമായ നയനാബ ജഡേജ.
അഹമ്മദാബാദ്∙ ഗുജറാത്തിൽ കോൺഗ്രസ് പിന്തുണയിൽ സാമൂഹികവിരുദ്ധർ അക്രമത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാൽ 2002ൽ അക്രമികളെ പാഠം പഠിപ്പിച്ചുവെന്നും ബിജെപി സംസ്ഥാനത്ത് സമാധാനം സ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറിൽ
ന്യൂഡല്‍ഹി∙ ബിജെപിക്ക് എതിരെ അതിരൂക്ഷമായ ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കൊല്ലാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും ഡല്‍ഹി എംപി മനോജ് തിവാരിക്ക് ഇതില്‍ പങ്കുണ്ടെന്നും സിസോദിയ ആരോപിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിലെയും ഡല്‍ഹി മുനിസിപ്പല്‍
വഡോദര∙ ഗുജറാത്തിൽ മോദി പ്രഭാവം അവസാനിച്ചെന്ന് കോൺഗ്രസ് നേതാവും വഡ്ഗാവ് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ജിഗ്നേഷ് മേവാനി മനോരമ ന്യൂസിനോട്. ഇത്തവണ കോൺഗ്രസ് ഭരണം പിടിക്കാൻ സാധ്യതയേറിയെന്ന് ജിഗ്നേഷ് അവകാശപ്പെട്ടു. മരണം വരെയും ബിജെപിയുമായി ഒത്തു തീർപ്പിനില്ലെന്നും വ്യക്തമാക്കുന്നു ഈ ദലിത് നേതാവ്. കഴിഞ്ഞ തവണ
ഉച്ചവെയിലിന്റെ ആലസ്യത്തിലാണ്ടു കിടക്കുന്ന നാൽക്കവലയിലെ ആൽമരച്ചോട്ടിലിരുന്ന് ജിഗ്നേഷ് മേവാനി എംഎൽഎ ഗ്രാമവാസികളോടു ചോദിക്കുകയാണ്: ‘കോവിഡ് കാലത്തു നിങ്ങൾ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോൾ ഇവിടത്തെ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു ശ്വാസം
സമുദായ, ജാതി രാഷ്ട്രീയത്തിന്റെ മിടിപ്പുനോക്കി വോട്ടർമാരെ ഒപ്പം നിർത്താൻ പാർട്ടികൾ. ഗുജറാത്തിലുടനീളം മോദിക്കുള്ള പ്രഭാവത്തിനു പുറമേ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഹാർദിക് പട്ടേൽ എന്നിവരുടെ ബലത്തിൽ പട്ടേൽ സമുദായത്തെ ഒപ്പം നിർത്തി നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണു
ന്യൂഡൽഹി∙ ഗുജറാത്തിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ബവ്ലയിൽ മോദി പങ്കെടുത്ത റാലിയുടെ നേർക്കു പറന്നെത്തിയ ഒരു ഡ്രോൺ എൻഎസ്ജി ഉദ്യോഗസ്ഥൻ വെടിവച്ചിട്ടതിനെത്തുടർന്നാണ് ഈ വിവരം പുറത്തുവന്നത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിവിധ ഏജൻസികൾ
അഹമ്മദാബാദ്∙ ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിദേശികളെ ഇറക്കിയ ബിജെപിയുടെ നീക്കം വിവാദത്തിൽ. ഗുജറാത്ത് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് വിദേശികൾ ബിജെപിക്കു വേണ്ടി പ്രചാരണം നടത്തുന്ന വിഡിയോ പുറത്തു വന്നത്. ‘‘ നിങ്ങൾക്ക് മഹാനായ ഒരു നേതാവുണ്ട്, നിങ്ങളുടെ നേതാവിനെ വിശ്വസിക്കൂ’ എന്ന ശീർഷകത്തിലാണു വിഡിയോ പോസ്റ്റ് ചെയ്തത്.
കംബാലി (ഗുജറാത്ത്) ∙ കർഷകരെയും ഗ്രാമങ്ങളെയും അവഗണിക്കുന്ന ബിജെപിക്ക് ജനം തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകുമെന്നു ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ടെലിവിഷൻ അവതാരകൻ ഇസുദാൻ ഗധ്വി. ഗ്രാമീണ മണ്ഡലമായ കംബാലിയയിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ടിവി സ്റ്റുഡിയോയിൽനിന്ന് നേരിട്ട്
നഗരത്തിൽ നിന്ന് 60 കിലോമീറ്ററോളം അകലെ വിരംഗം മണ്ഡലത്തിലെ ഒരു കുഗ്രാമത്തിൽ പൊടിനിറഞ്ഞ പാതയോരത്തുള്ള ‘തോത്തഡ്’ മാ ക്ഷേത്രം. വിക്കുള്ളവർക്ക് അതു മാറ്റി ശബ്ദം നൽകാൻ ശക്തിയുള്ള ദേവിയാണ് തോത്തഡ് മായെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ക്ഷേത്രത്തോടു ചേർന്നുള്ള ഓഡിറ്റോറിയത്തിൽ ഗ്രാമവാസികളുടെ കൂട്ടത്തോട് പ്രസംഗിക്കുകയാണ് വിരംഗം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഹാർദിക് പട്ടേൽ. സംവരണമാവശ്യപ്പെട്ടുള്ള പട്ടീദാർ (പട്ടേൽ) പ്രക്ഷോഭത്തിലൂടെ ദേശീയ തലത്തിൽ ശ്രദ്ധ നേടിയ യുവ നേതാവിന്റെ കന്നി മത്സരമാണിത്. ‘വിരംഗം വലിയ മണ്ഡലമാണ്. ഇത്രയും വലുതായിട്ടും ഇവിടെ നല്ല റോഡുകളുണ്ടോ? കണ്ട്ല തുറമുഖവും ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡ് കൊണ്ടുവരാമെന്ന് പറഞ്ഞിട്ട് നിങ്ങൾക്ക് കിട്ടിയോ? ഗുജറാത്ത് മോഡൽ രാജ്യമാകമാനം വലിയ ചർച്ചയായിട്ടും അതിന്റെ ഗുണം നിങ്ങൾക്കു കിട്ടിയോ? കാരണം ഇവിടെ ജയിക്കുന്നത് ബിജെപിയല്ല. അഞ്ചാം തീയതി തിരഞ്ഞെടുപ്പു നടക്കുമ്പോൾ നിങ്ങൾ എന്നെ ജയിപ്പിക്കൂ. നിങ്ങൾക്ക് അടുത്ത 5 വർഷം വികസനത്തിന്റെ പൂക്കാലം ഞാൻ കൊണ്ടുവരാം..’ അന്തം വിട്ടിരിക്കുന്ന ഗ്രാമവാസികൾ ഒന്നടങ്കം കയ്യടിക്കുന്നു. കാവി തലപ്പാവുമണിഞ്ഞിരുന്ന ഹാർദിക് ഭായ് സന്തുഷ്ടനായി. ക്ഷേത്രത്തിന് പുറത്ത് അതു നോക്കി നിൽക്കുന്നവരിലൊരു യുവാവ് കയ്യിലെ സ്മാർട് ഫോണിലൊരു വിഡിയോയുമായി വരുന്നു. നട്ടുച്ചയെപ്പോലും ലഹരിപിടിപ്പിക്കുന്ന ഗന്ധത്തിനിടെ ഫോണിലെ വിഡിയോ കാണിക്കുന്നു. വിഡിയോയിൽ മോദിയെ അടപടലം വിമർശിക്കുന്ന ഹാർദിക് പട്ടേൽ. ‘ഇതല്ലേ അയാൾ’ എന്ന് ചൂണ്ടിക്കാണിക്കുന്നു. ആണെന്നും അല്ലെന്നും പറയാതെ ചിരിച്ചൊഴിയുമ്പോൾ അടുത്ത വിഡിയോ. അതിൽ കഴിഞ്ഞ വർഷം കോൺഗ്രസിന്റെ വേദിയിൽ കയറി ഒരാൾ ഹാർദിക്കിനെ കയ്യേറ്റം ചെയ്യുന്നതാണെന്നു തോന്നുന്ന ഒരു ദൃശ്യം. ‘ഇതല്ലേ അയാൾ?’ വോട്ടർമാരിലെ ഈ ആശയക്കുഴപ്പമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിൽ രാജ്യമുറ്റു നോക്കുന്ന മത്സരം നടക്കുന്ന അഹമ്മദാബാദിലെ വിരംഗം മണ്ഡലത്തിൽ നടക്കുന്നത്.
കോൺഗ്രസിന്റെ ഗുജറാത്തിലെ സംസ്ഥാന ഓഫിസിനു മുൻപിൽ ഒരു ടൈമറുണ്ട്. ബിജെപിയുടെ ഗുജറാത്ത് ഭരണം അവസാനിക്കാൻ ഇത്ര ദിവസങ്ങളും മണിക്കൂറുകളും സെക്കൻഡുകളും മാത്രമെന്ന് സൂചിപ്പിക്കുന്ന ടൈമറാണത്. 27 വർഷമായി ഭരണത്തിലുള്ള ബിജെപിക്ക് കോൺഗ്രസ് എതിരാളികളേയല്ലെന്നും കോൺഗ്രസ് തകർന്നടിഞ്ഞുവെന്നുമൊക്കെയുള്ള
ഒറ്റനോട്ടത്തിൽ ഇസുധൻ ഗഢ്വി രാഷ്ട്രീയക്കാരനല്ല; രൂപത്തിലും ഭാവത്തിലും തനി ഗ്രാമീണൻ; വേഷത്തിൽ സാധാരണക്കാരൻ. ബിജെപിയുടെ ഉരുക്കുകോട്ടയായ ഗുജറാത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി അദ്ദേഹത്തെ ആം ആദ്മി പാർട്ടി തീരുമാനിച്ചതും അതുകൊണ്ടു തന്നെ. ‘നിങ്ങളിലൊരാൾ ഗഢ്വി. സാധാരണ ജനങ്ങളുടെ (ആം ആദ്മി) നേതാവ്.
അഹമ്മദാബാദ് ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കണ്ടാൽ സദ്ദാം ഹുസൈനെപ്പോലെയുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മുഖ്യമന്ത്രി നിലവാരമില്ലാത്ത ‘ട്രോൾ’ ആയി തരംതാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റാലിയിലാണ് അസം മുഖ്യമന്ത്രി
അഹമ്മദാബാദ്∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഇറാഖ് മുൻ ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈനെപ്പോലെയാണെന്നും സർദാർ വല്ലഭായ് പട്ടേലിനെയോ ജവഹർലാൽ നെഹ്റുവിനേയോ മഹാത്മാഗാന്ധിയെയോപ്പോലെ മാറിയിരുന്നെങ്കിൽ നന്നായിരുന്നുവെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ചൊവ്വാഴ്ച അഹമ്മദാബാദിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അഹമ്മദാബാദ്∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ രാജ് സമാധിയാല ഗ്രാമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കോൺഗ്രസിനോ ആം ആദ്മി പാർട്ടിക്കോ (എഎപി) പ്രചാരണം നടത്താൻ കഴിയില്ല. ഗ്രാമം സ്വയം രൂപപ്പെടുത്തിയിട്ടുള്ള നിയമങ്ങളാണ് അതിനു കാരണം. എന്നാൽ, വോട്ടുചെയ്യൽ നിർബന്ധമാണ്. വോട്ട് ചെയ്യാൻ അർഹതയുള്ളവർ അതു വിനിയോഗിച്ചില്ലെങ്കിൽ 51 രൂപ പിഴ ഈടാക്കും.
നേമം മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു– ‘കേരളത്തിലെ ഗുജറാത്ത് ആണ് നേമം’. കുമ്മനം അവിടെ പരാജയപ്പെട്ടു. എങ്കിലും നേമം കേരളത്തിന്റെ ഗുജറാത്താണ് എന്ന അഭിപ്രായം ചൂടേറിയ ചർച്ചകൾക്ക് കാരണമായി. ഗുജറാത്ത് എന്ന പരീക്ഷണശാലയിൽ നിന്ന് പുറത്തുവന്നത് കഠിന ഹിന്ദുത്വമാണ് എന്ന നിഗമനമാണ് തീവ്ര ചർച്ചയ്ക്ക് ഇടയാക്കിയത്. തന്റെ പ്രസ്താവന വർഗീയമായി തിരിച്ചുവിട്ടുവെന്ന് പരാജയത്തിനു ശേഷം കുമ്മനം തന്നെ പരാതിപ്പെട്ടു. ഗുജറാത്തിനെപ്പറ്റി പറഞ്ഞുവരുമ്പോൾ അതു വർഗീയതയുമായി എവിടെയോ കൂട്ടിമുട്ടുന്നുവെന്നും ഇതു സൂചിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ ജന്മനാടെന്ന ഖ്യാതിയും സിംഹങ്ങളുള്ള ഗീർവനത്തിന്റെ സവിശേഷതയും ആണ് ഗുജറാത്തിനെ ഒരുകാലത്ത് വേറിട്ടുനിർത്തിയത്. അതേസമയം ഗുജറാത്ത് ബിജെപി പ്രവർത്തകർക്ക് പ്രിയപ്പെട്ടതാകുന്നത് പാർട്ടിക്ക് ഉരുക്കുപോലെ ഉറച്ച അടിത്തറയുള്ള നാട് എന്ന പേരിലാണ്. ഗുജറാത്തിൽ നിന്നാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്നത്തെ പ്രതാപത്തിലേക്ക് വളർന്നത്. 28 വർഷമായി ബിജെപിയെ പിന്തള്ളാൻ ശ്രമിച്ചുവരികയായിരുന്ന കോൺഗ്രസ് കൂടുതൽ പരിക്ഷീണരായതേയുള്ളൂ. അതിനിടയിലാണ് ഇത്തവണ ബിജെപിയെ തറപറ്റിക്കും എന്ന വെല്ലുവിളിയോടെ ആം ആദ്മി പാർട്ടി ഇളക്കിമറിക്കൽ തുടങ്ങിയത്. ഗുജറാത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാണ് എങ്കിൽ ‘മൃദു ഹിന്ദുത്വ’ മേമ്പൊടിയോടെയാണ് ആംആദ്മി പാർട്ടി രംഗത്തെത്തിയതെന്ന് വിമർശകർ പറയുന്നു. അങ്ങനെ നോക്കുമ്പോൾ വീണ്ടും ഗുജറാത്ത് പരീക്ഷണശാല ആകുകയാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണം അരങ്ങു തകർക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളുടെ ഒരു വിശദ വിശകലനം.
തിരുവനന്തപുരം ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു സുരക്ഷ ഒരുക്കാൻ യാത്ര പുറപ്പെട്ട കേരള പൊലീസിനു ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ ഉൾപ്പെടെ കഠിനയാത്ര. ഇന്ത്യ റിസർവ് ബറ്റാലിയനിൽ നിന്നും കേരള ആംഡ് പൊലീസ് രണ്ട് ബറ്റാലിയനിലും നിന്നും 90 പേർ വീതം അടങ്ങുന്ന രണ്ടു കമ്പനി പൊലീസുദ്യോഗസ്ഥരാണ് രണ്ടു
തിരഞ്ഞെടുപ്പിന്റെ ബഹളങ്ങളൊന്നും പുറത്തു കാണുന്നില്ലെങ്കിലും ഉള്ളിൽ തീ പറക്കുന്നുണ്ട് പട്ടീദാർ നേതാവ് ഹാർദിക് പട്ടേൽ (29) മത്സരിക്കുന്ന വിരംഗം മണ്ഡലത്തിൽ. പട്ടേൽ വിഭാഗത്തിൽനിന്നു കുതിച്ചുയർന്നു വന്നു ദേശീയ ശ്രദ്ധയാകർഷിച്ച നേതാവായി, പിന്നീടു കോൺഗ്രസിലെത്തി 5 മാസം മുൻപു ബിജെപിയിൽ ചേർന്ന ഹാർദിക്കിന് കടുത്ത പരീക്ഷണമാണ് ഇവിടെ; ഹാർദിക് അതു സമ്മതിക്കുന്നില്ലെങ്കിലും.
വഡോദര∙ 130ൽ അധികം പേരുടെ മരണത്തിൽ കലാശിച്ച ഗുജറാത്തിലെ മോർബി പാലം ദുരന്തത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് ഒട്ടേറെ പിഴവുകൾ. ഒക്ടോബർ 30ന് അപകടം നടന്ന ദിവസം ആകെ 3,165 ടിക്കറ്റുകൾ വിറ്റഴിക്കാനായി പുറത്തിറക്കിയെന്ന് ഫൊറൻസിക് അന്വേഷണ റിപ്പോർട്ട് കൈമാറവെ ജില്ലാ കോടതിയിൽ സർക്കാർ അഭിഭാഷകൻ പറഞ്ഞു.
ഗുജറാത്തിൽ വോട്ടെടുപ്പിന് പത്തു ദിവസം മാത്രം അവശേഷിക്കെ കാടിളക്കി പ്രചാരണവുമായി രാഷ്ട്രീയ പാർട്ടികൾ.
ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ പാർട്ടിക്കു പണമില്ലാത്തതിനാൽ ജനകീയ സംഭാവനയുമായി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ജിഗ്നേഷ് മേവാനി. മെഹ്സാനയിലെ വഡ്ഗാമിൽ മത്സരിക്കുന്ന മേവാനി കഴിഞ്ഞ ദിവസം ഔവർഡമോക്രസി.കോം എന്ന വെബ്സൈറ്റിലൂടെയാണു ധനസമാഹരണം തുടങ്ങിയത്.
ഒന്നാം ഘട്ട തിരഞ്ഞെടുപ്പിനു 10 ദിവസം മാത്രം ബാക്കി നിൽക്കെ, ഗുജറാത്തിലെ രാഷ്ട്രീയ പോരാട്ടം കടുപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രചാരണക്കളത്തിൽ. മൂന്നിടത്തു മോദിയും രണ്ടിടത്തു രാഹുലും ഒരേ ദിവസം പ്രചാരണത്തിനിറങ്ങി. ആം ആദ്മി പാർട്ടിക്കായി അരവിന്ദ് കേജ്രിവാളും രംഗത്തുണ്ട്.