‘സന്ദേശ്’ ആപ്പ് പരിഗണിക്കണം; സംസ്ഥാനങ്ങൾക്ക് സന്ദേശം
Mail This Article
ന്യൂഡൽഹി ∙ വാട്സാപ് പോലെയുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകളുടെ ഇന്ത്യൻ ബദലായ 'സന്ദേശ്' (Sandes) ആപ് സർക്കാർ ആശയവിനിമയങ്ങൾക്കു പരിഗണിക്കണമെന്ന് നിർദേശിച്ചുകൊണ്ട് കേന്ദ്ര ഐടി മന്ത്രാലയം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. കൂടുതൽ സുരക്ഷിതമായ ആശയവിനിമയം ഉറപ്പുനൽകുകയാണു സന്ദേശ്. വിവിധ വകുപ്പുകളിലും ജീവനക്കാർ സന്ദേശിൽ അക്കൗണ്ട് എടുക്കണമെന്നും അതിനു ശേഷം വകുപ്പുകളെയും സർക്കാർ സ്ഥാപനങ്ങളെയും സന്ദേശിന്റെ ഭാഗമാക്കുമെന്നും കത്തിൽ പറയുന്നു. ഏകോപനത്തിനായി ഓരോ വകുപ്പിലും പ്രത്യേക നോഡൽ ഓഫിസറുണ്ടാകും. നിലവിൽ 190 സർക്കാർ സ്ഥാപനങ്ങൾ സന്ദേശ് ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ വിവിധ വകുപ്പുകളും ഇതിൽ ഉൾപ്പെടും. ഇ–കോർട്സ്, ഡിജിലോക്കർ, ഇ–ഓഫിസ് തുടങ്ങിയ സർക്കാർ ആപ്ലിക്കേഷനുകളുമായും സന്ദേശ് ബന്ധിപ്പിച്ചിട്ടുണ്ട്.
പ്ലേസ്റ്റോറിലും ആപ്‌സ്റ്റോറിലും ലഭ്യമാണ്. ഓപ്പൺ സോഴ്സ് ആപ്പ് ആയ സന്ദേശ് നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ ആണ് വികസിപ്പിച്ചത്.
Content Highlights: Sandes app, Central Government