ADVERTISEMENT

ന്യൂഡൽഹി ∙ സാർവത്രിക പ്രതിരോധ കുത്തിവയ്പ് പദ്ധതി കൂടി കോവിൻ പോർട്ടലിൽ ഉൾപ്പെടുത്തുന്നു. പരിഷ്കരിച്ച കോവിൻ പ്ലാറ്റ്ഫോം സെപ്റ്റംബറിൽ പ്രവർത്തനമാരംഭിക്കും. ഓരോ സംസ്ഥാനത്തെയും 2 ജില്ലകളിലായിരിക്കും പരീക്ഷണം. കോവിഡ് വാക്സിനേഷൻ സംവിധാനം നിലവിലുള്ളതുപോലെ തുടരും. രാജ്യത്തെ എല്ലാത്തരം വാക്സീൻ കുത്തിവയ്പ്പുകളും ഡിജിറ്റൈസ് ചെയ്യുകയെന്നതാണു പുതിയ ലക്ഷ്യം. 

കുട്ടിക്കു കൃത്യമായ സമയങ്ങളിൽ വാക്സീൻ ഉറപ്പാക്കാൻ മാതാപിതാക്കൾക്ക് അലർട്ട് നൽകുന്നതുവരെയുള്ള സംവിധാനങ്ങൾ ആലോചിക്കുന്നുണ്ടെന്ന് കോവിൻ മേധാവി ആർ.എസ് ശർമ മുൻപു വ്യക്തമാക്കിയിരുന്നു. പോളിയോ പോലെയുള്ള വലിയ വാക്സിനേഷൻ ഡ്രൈവുകളിൽ ഇത് വളരെ ഉപകാരപ്രദമാകും. ആരൊക്കെ വാക്സീൻ എടുത്തു, ആരൊക്കെ എടുക്കാൻ ബാക്കിയുണ്ട് എന്നതടക്കമുള്ള വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാം. 

English Summary: More features in Cowin portal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com