നിയമസഭാ തിരഞ്ഞെടുപ്പ്: മധ്യപ്രദേശിൽ 71%, ഛത്തീസ്ഗഡിൽ 68% പോളിങ്
Mail This Article
×
ന്യൂഡൽഹി ∙ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രാഥമിക കണക്കുകൾ പ്രകാരം 71% പോളിങ് രേഖപ്പെടുത്തി. ഛത്തീസ്ഗഡ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ 68.15% ആണ് പോളിങ്. ഛത്തീസ്ഗഡിലെ ഗരിയാബന്ദിൽ മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ ഒരു സുരക്ഷാഭടൻ മരിച്ചു.
ഛത്തീസ്ഗഡിൽ രണ്ടാംഘട്ടത്തിൽ 70 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഉപമുഖ്യമന്ത്രി ടി.എസ്.സിങ്ദേവ് എന്നിവരുടെ മണ്ഡലങ്ങളിൽ ഇന്നലെയായിരുന്നു വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള ഇടങ്ങളിൽ 3 മണി വരെയായിരുന്നു പോളിങ്.
ഗരിയാബന്ദിൽ പോളിങ് അവസാനിപ്പിച്ചു മടങ്ങുകയായിരുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കിയിരുന്ന ഐടിബിപി സംഘത്തിനു നേരെയാണ് ബോംബാക്രമണമുണ്ടായത്. കോൺസ്റ്റബിൾ ജോഗീന്ദർ സിങ്ങാണ് കൊല്ലപ്പെട്ടത്.
English Summary:
Assembly elections: 71% polling in Madhya Pradesh, 68% in Chhattisgarh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.