ADVERTISEMENT

ന്യൂഡൽഹി ∙ സൈബർ സുരക്ഷ, പുതിയ സാങ്കേതിക വിദ്യ, നിർമിത ബുദ്ധി (എഐ) തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായി ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നുവെന്നു യുഎസ് ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ് പറഞ്ഞു. ‘അമേരിക്ക ഫസ്റ്റ്’ എന്നാൽ അമേരിക്ക ഒറ്റയ്ക്ക് എന്നല്ല അർഥമെന്നും അവർ വിശദീകരിച്ചു. ഡൽഹിയിൽ ഒബ്സർവർ റിസർച് ഫൗണ്ടേഷൻ (ഒആർഎഫ്) വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘റെയ്സിന ഡയലോഗ്’ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.ഇന്ത്യയുമായി ദീർഘകാലമായി ശക്തമായ പങ്കാളിത്തമാണു തുടരുന്നത്. ഇരുവർക്കും താൽപര്യമുള്ള ഏറെ മേഖലകളുണ്ട്. ഇതിൽ കൂടുതൽ സഹകരണവും നിക്ഷേപങ്ങളും ഉറപ്പാക്കുമെന്നു തുൾസി അഭിപ്രായപ്പെട്ടു.

English Summary:

Strengthening US-India Relations: Tulsi Gabbard Calls for Deeper US-India Collaboration on Tech and Security

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com