കൈത്തോക്കുകൾ െകെമാറിയത് ആര്; അവ്യക്തം
Mail This Article
×
കൊച്ചി∙ അധോലോക കുറ്റവാളി രവി പൂജാരിയെ 6 ദിവസം വിശദമായി ചോദ്യം ചെയ്തിട്ടും നടി ലീന മരിയ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പു നടത്താൻ 2 കൈത്തോക്കുകൾ കൈമാറിയതാരെന്നു കണ്ടെത്താൻ കഴിഞ്ഞില്ല. സമ്പന്നരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ രവി പൂജാരിയെ മുന്നിൽ നിർത്തി ഭീഷണി നാടകം കളിക്കുന്ന ആരോ കേരളത്തിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
രവി പൂജാരിയെന്ന പേരും അയാളുടെ ശബ്ദവും ഇരകളെ ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുന്ന ക്രിമിനൽ സംഘത്തെ പറ്റിയുള്ള അവ്യക്തമായ സൂചനകൾ മാത്രമാണു രവി പൂജാരിക്കു നൽകാൻ കഴിഞ്ഞത്. ചോദ്യം ചെയ്യലിൽ 3 പേരുകളാണു രവി പൂജാരി അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയത്.
Content Highlight: Ravi Pujari
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.