പ്രഫ. നൈനാൻ ഏബ്രഹാം അന്തരിച്ചു

Mail This Article
കോട്ടയം ∙ കാൻപുർ സർവകലാശാലാ മുൻ വൈസ് ചാൻസലർ പ്രഫ. നൈനാൻ ഏബ്രഹാം (101) അന്തരിച്ചു. സംസ്കാരം നാളെ 3നു പയ്യപ്പാടി വെള്ളുക്കുട്ട സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. മൃതദേഹം ഇന്നു വൈകിട്ട് 5നു വീട്ടിലെത്തിക്കും.
ഭാര്യ: അയ്മനം വട്ടക്കാട്ടിൽ പരേതയായ എലിസബത്ത് നൈനാൻ ഏബ്രഹാം. മക്കൾ: ഡോ. ബോബി ഏബ്രഹാം (കാരിത്താസ് ആശുപത്രി മെഡിക്കൽ ഡയറക്ടർ), പരേതനായ വിനോദ് ജോർജ് ഏബ്രഹാം (ഫിനാൻഷ്യൽ അഡ്വൈസർ, ടിഡി ബാങ്ക് കാനഡ), ഡോ. ബിജോയ് ഏബ്രഹാം (കോകില ബെൻ അംബാനി ആശുപത്രി, മുംബൈ), ആനി ചൗധരി (അധ്യാപിക, ചെന്നൈ). മരുമക്കൾ: ഡോ. മെറിൻ ഏബ്രഹാം, സുജാത ഏബ്രഹാം, ഡോ. പുഷ്പ ജേക്കബ്, ഡോ. സുധീർ ജോസഫ് ചൗധരി.
20–ാം വയസ്സിലാണു നൈനാൻ ഏബ്രഹാം ആലുവ യുസി കോളജിൽ അധ്യാപകനായി പ്രവേശിച്ചത്.
English Summary: Prof Ninan Abraham passed away