ബംഗാളിൽ പൊലീസ് സ്റ്റേഷൻ വെടിവയ്പ്: പ്രതി തിരുവനന്തപുരത്ത് ഒളിവിൽ

Mail This Article
തിരുവനന്തപുരം ∙ ബംഗാളിലെ പൊലീസ് സ്റ്റേഷൻ വെടിവയ്പ് കേസിലെ മുഖ്യപ്രതി ഉദ്ധംമണ്ഡൽ ഒളിവിൽ കഴിയാൻ എത്തിയത് തലസ്ഥാനത്ത്. ഉദ്ധമിന്റെ മൊബൈൽഫോൺ നമ്പറിന്റെ ടവർ ലൊക്കേഷൻ കരിമഠം കോളനിയിലാണെന്നു ബംഗാളിലെ മണിക്ചക് പൊലീസ് കണ്ടെത്തി.
ശനിയാഴ്ച തലസ്ഥാനത്ത് എത്തിയ മണിക്ചക് പൊലീസ് സംഘം കോളനിയിലും നഗരത്തിലെ വിവിധയിടങ്ങളിലും ഫോർട്ട് പൊലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തി. കഴിഞ്ഞ രണ്ടുദിവസം ഒട്ടേറെ താമസസ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. കഴിഞ്ഞ മാസമാണ് മാൾഡ ജില്ലയിലെ പൊലീസ് സ്റ്റേഷനു നേരെ ആക്രമണം ഉണ്ടായത്. തോക്കുമായി സ്റ്റേഷനിൽ കയറിച്ചെന്ന് ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർക്കുകയായിരുന്നു.