ADVERTISEMENT

ലക്നൗ∙ ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അതിരുവിടുകയാണെന്ന് മുന്‍ മുഖ്യമന്ത്രി മായാവതി. യുപിയിലെ സര്‍ക്കാര്‍ ഉറങ്ങുകയാണോ എന്നാണ് സംശയം. ഹൈദരാബാദിലെ പൊലീസ് നടപടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യുപി പൊലീസും പ്രവര്‍ത്തിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടു.

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത ശേഷം തീവച്ച് കൊലപ്പെടുത്തിയ കേസിലെ നാല്  പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മായാവതി. പെണ്‍കുട്ടി കൊല്ലപ്പെട്ട അതേ സ്ഥലത്ത് തെളിവെടുക്കാനെത്തിച്ചപ്പോള്‍  പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചെന്നും ഇതെത്തുടര്‍ന്നു വെടിയുതിര്‍ക്കുക‌യായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പൊലീസുകാരിലൊരാളുടെ തോക്ക് തട്ടിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നാണ് പൊലീസ് ഭാഷ്യം. 

English Summary: Mayawati on Telangana Encounter

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com