സാമൂഹിക അകലം പാലിച്ചില്ല; കോൺഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Mail This Article
തിരുവനന്തപുരം∙ കെപിസിസി പ്രസിഡന്റായി കെ.സുധാകരന് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് പൊലീസ് കേസെടുത്തു. ചടങ്ങില്‍ സാമൂഹിക അകലം പാലിച്ചില്ലെന്നാണ് ആരോപണം. ആളെണ്ണവും കൂടുതലെന്ന് പൊലീസ്. കണ്ടാലറിയാവുന്ന നൂറു പേര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
താരീഖ് അന്‍വര്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്, കെ.മുരളീധരന്, ടി.സിദ്ദീഖ്, കൊടിക്കുന്നില്‍ സുരേഷ്, പി.ടി.തോമസ് തുടങ്ങി മുഴുവന്‍ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
English Summary: Case Against Congress Leaders for Violating Covid Protocols