ചിലയിടങ്ങളിൽ വൈകുന്നേരം മഴ; തുലാവർഷത്തിന് 26 നു തുടക്കം
Mail This Article
പത്തനംതിട്ട ∙ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് സാമാന്യം ശക്തമായ മഴ ലഭിച്ചത് വൈകുന്നേരം മാത്രം. മൂന്നാറിൽ രണ്ടു സെന്റീമിറ്റർ മഴയാണ് ലഭിച്ചത്. പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളിലും മഴയുണ്ട്. ഇന്ത്യൻ കാലാവസ്ഥാ വിഭാഗം (ഐഎംഡി) സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന ഓട്ടമാറ്റിക് മഴമാപിനികളിൽ നിന്നുള്ള തത്സമയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. വൈകുന്നേരത്തോടെ കനത്ത മേഘപടലങ്ങൾ സംസ്ഥാനത്തിനു മീതേ എത്തിയതായി ഐഎംഡി പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്.
അതേസമയം, സംസ്ഥാനത്ത് തുലാവർഷ മഴയ്ക്കു 26 നു തുടക്കമിടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വടക്കു കിഴക്കൻ മൺസൂൺ എന്നും അറിയപ്പെടുന്ന ഈ മഴയ്ക്കു മുന്നോടിയായുള്ള മഴ സംസ്ഥാനത്ത് ഇപ്പോൾ തന്നെ ശക്തമാണ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നു മാസമാണ് തുലാമഴക്കാലം. തമിഴ്നാട്ടിലും ഈ സമയത്താണ് മഴ ലഭിക്കുന്നത്. സംസ്ഥാനത്ത് ശരാശരിയിലും കൂടുതൽ തുലാമഴ ഈ വർഷം ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം നേരത്തേ അറിയിച്ചിരുന്നു. പല ജില്ലകളും അധികമഴയിൽ നിറഞ്ഞു തുളുമ്പി നിൽക്കുകയാണ്.
English Summary: Kerala rain updates