ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം; സർക്കാരുമായി ചർച്ച നടത്തും: ഡബ്ല്യുസിസി

Mail This Article
കോഴിക്കോട്∙ ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന നിലപാടില്‍ ഉറച്ച് സിനിമാ രംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). ഇക്കാര്യത്തില്‍ സര്‍ക്കാരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം. ഒപ്പം നിയമവശങ്ങളും വിശദമായി പഠിക്കും.
മലയാള സിനിമാ രംഗത്തു സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പരസ്യമാക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിയമനിർമാണം നടത്തുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജസ്റ്റിസ് ഹേമയുടെ അധ്യക്ഷതയിലുള്ള സമിതി എൻക്വയറി കമ്മിഷൻ ആക്ട് അനുസരിച്ചുള്ള കമ്മിഷനല്ല, കമ്മിറ്റിയാണെന്നും അതുകൊണ്ട് റിപ്പോർട്ട് നിയമസഭയിൽ വയ്ക്കേണ്ട കാര്യമില്ലെന്നുമാണ് സാംസ്കാരിക മന്ത്രി അറിയിച്ചതെന്നു പി.സതീദേവി വ്യക്തമാക്കി.
എന്നാൽ, റിപ്പോര്‍ട്ട് അടിയന്തരമായി പുറത്തുവിട്ടേ മതിയാകൂ എന്ന നിലപാടിലാണ് ഡബ്ല്യുസിസി. ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് കമ്മിഷനെ നിയോഗിച്ചത്. ഒന്നര കോടിയോളം രൂപ ചെലവാക്കി തയാറാക്കിയ റിപ്പോര്‍ട്ടില്‍ സിനിമാ മേഖലയിലെ പല പ്രമുഖര്‍ക്കുമെതിരെ നിര്‍ണായക തെളിവുകള്‍ ഉണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ഈ പ്രമുഖരുടെ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുെവന്ന് ഡബ്ല്യുസിസി വിശ്വസിക്കുന്നില്ല.
English Summary: WCC demand to release Hema Commission Report