കോവിഡ് കാലത്ത് പരോൾ ലഭിച്ച പ്രതികൾ ജയിലിലേക്ക് മടങ്ങണം: സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി∙ കോവിഡ് കാലത്ത് പരോൾ ലഭിച്ച പ്രതികൾ ജയിലിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കകം ജയിലുകളില്‍ ഹാജരാകാനാണ് നിർദേശം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഉത്തരവ്. കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ പരോള്‍ നീട്ടണമെന്ന ആവശ്യം കോടതി നിരസിച്ചു.
2021 സെപ്റ്റംബറിലാണ് 10 വർഷത്തിന് മുകളിൽ ശിക്ഷ ലഭിച്ച പ്രതികൾക്ക് പരോൾ നൽകാൻ കോടതി ഉത്തരവിട്ടത്. ഈ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. 'രാജ്യത്തെ കോവിഡ് സാഹചര്യം സാധാരണനിലയിലെത്തി. പ്രതികൾ ഈ ആനുകൂല്യം ഇനി അർഹിക്കുന്നില്ല'- ജസ്റ്റിസ് നാഗേശ്വർ റാവു പറഞ്ഞു.
English Summary: Convicts who got parol during Covid should return to jail, says Supreme Court