പറമ്പിക്കുളത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല; ആശങ്ക പരിഹരിക്കും: കെ. കൃഷ്ണൻ കുട്ടി

Mail This Article
പാലക്കാട് ∙ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്ന കാര്യത്തിൽ സർക്കാരിന് പിടിവാശിയില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. കോടതിയുടെ ഉത്തരവ് നടപ്പാക്കാതിരിക്കാൻ സർക്കാരിന് കഴിയില്ല എന്നതാണ് യാഥാർഥ്യം. ജനങ്ങളുടെ ആശങ്ക വ്യക്തമാക്കി ഹൈക്കോടതിയെ സമീപിക്കുമെന്ന് എംഎൽഎയും, മുതലമട പഞ്ചായത്ത് ഭരണസമിതിയും സര്‍വകക്ഷി യോഗത്തിന് ശേഷം അറിയിച്ചു. രാഷ്ട്രീയ ഭിന്നത കാരണം എംഎല്‍എയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ രണ്ടിടങ്ങളിലായി സര്‍വകക്ഷി യോഗം ചേര്‍ന്നെങ്കിലും കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ ഏക അഭിപ്രായമാണുണ്ടായത്.
അരിക്കൊമ്പനെ കോടനാട് ഉൾപ്പെടെയുള്ള ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന നിർദേശമാണ് വരുന്നത്. എന്നാൽ കോടതിയുടെ ഉത്തരവ് വ്യത്യസ്തമാണ്. പറമ്പിക്കുളത്തെ ജനങ്ങളുടെ ഭീതി സർക്കാർ പൂർണമായും പരിഹരിക്കുമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. അതേസമയം, അഭിഭാഷകരുമായി ആശയവിനിമയം നടത്തിയതായി നെന്മാറ എംഎൽഎ കെ.ബാബു പറഞ്ഞു.
English Summary: Minister K Krishnankutty on arikomban mission