‘കെഎസ്ആർടിസി തൊഴിലാളികൾക്ക് ശമ്പളം നൽകേണ്ട ബാധ്യത സംസ്ഥാന സർക്കാരിന്’
Mail This Article
തിരുവനന്തപുരം ∙ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എഐടിയുസി) 25 അംഗ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി കെ.പി.രാജേന്ദ്രൻ, വർക്കിങ് പ്രസിഡന്റായി എം.ശിവകുമാർ, ജനറൽ സെക്രട്ടറിയായി എം.ജി.രാഹുൽ, ട്രഷറർ ആയി കെ.മനോജ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാർ– എ.വി.ഉണ്ണികൃഷ്ണൻ, സി.എസ്.സന്തോഷ് കണ്ണൻ, സി.ഷാജു, എസ്.എം.അജ്മൽ
സെക്രട്ടറിമാർ– പി.വി.ചന്ദ്രബോസ്, ടി.ആർ.ബിജു, വി.പി.ബാബുരാജ്, എം.ടി.ശ്രീലാൽ
ഓർഗനൈസിങ് സെക്രട്ടറിമാർ– എസ്.ജെ.പ്രദീപ്, ഡി.എ.ദീപ, കെ.കെ.ജയൻ, എം.എസ്.സന്ധ്യമോൾ, വി.ടി.ജോസഫ് രാജ, കെ.ആർ.രതീഷ് കുമാർ, എസ്.കല, കെ.എസ്.വിജയകുമാർ, സി.പ്രകാശ്, ബി.രാജേന്ദ്രൻ, എം.അരുൺ കുമാർ, കെ.എസ്.സജീവ്, പി.ശ്യാംദാസ്
കെഎസ്ആർടിസി തൊഴിലാളികൾക്ക് ശമ്പളം നൽകേണ്ട ബാധ്യത സംസ്ഥാന സർക്കാരിന് ഉണ്ടെന്നും ബാധ്യതയില്ലെന്ന് ആരു പറഞ്ഞാലും അതിനോട് യോജിക്കാനാവില്ലെന്നും സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. ഗുരുവായൂരിൽ ചേർന്ന എഐടിയുസി സംസ്ഥാന വാർഷിക സമ്മേളനത്തിൽ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഡയറക്ടർ ബോർഡിൽ തൊഴിലാളി പ്രതിനിധി വേണമെന്നാണ് സിപിഐയുടെ അഭിപ്രായം. പരിഷ്കാരങ്ങളുടെ ഭാഗമായി കുറെ ഉദ്യോഗസ്ഥരെ കുത്തി നിറച്ച് ബോർഡ് പുനഃസംഘടിപ്പിച്ചിട്ട് എന്തു നേട്ടമുണ്ടായി എന്ന് മന്ത്രിയും മാനേജിങ് ഡയറക്ടറും പറയണം. സ്ഥാപനം കൂടുതൽ പ്രതിസന്ധിയായതാണ് അനന്തരഫലം.’– പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
English Summary: AITUC state members selection