ADVERTISEMENT

കൊച്ചി∙ റോബിൻ ബസ് ഉടമയ്ക്ക് തിരിച്ചടി. സർക്കാർ നടപടികൾക്കെതിരായി റോബിൻ ബസ് ഉടമ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. റോബിൻ ബസ് നടത്തുന്നത് നിയമലംഘനമാണെന്ന കെഎസ്ആർടിസിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. കോൺടാക്ട് കാര്യേജ് ബസുകൾക്ക് ആളെ കയറ്റാൻ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 

ഓൾ ഇന്ത്യ പെർമിറ്റ് ചട്ടങ്ങൾ പ്രകാരം സർവീസ് നടത്താനും ബോർഡ് വച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്നാണ് റോബിൻ ബസ് ഉടമ പറഞ്ഞിരുന്നത്. എന്നാൽ ഇവർ നടത്തുന്നത് പെർമിറ്റ് ലംഘനമാണെന്നാണ് സർക്കാരും മോട്ടർ വാഹന വകുപ്പും ആരോപിച്ചത്. തുടർന്ന് പിഴ ചുമത്തുകയും ബസ് പിടിച്ചെടുക്കുകയും ഉൾപ്പെടെയുള്ള നടപടികളിലേക്ക് മോട്ടർ വാഹന വകുപ്പ് എത്തുകയും ചെയ്തു. ഇതിനെതിരെയാണ് റോബിൻ ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചത്. ഒപ്പം തന്നെ കെഎസ്ആർടിസിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

English Summary:

High Court Rules Robin Bus Operation Illegal, Dismisses Owner's Petition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com