ADVERTISEMENT

മലപ്പുറം ∙ താൻ ഒന്ന് ഫോൺ ചെയ്താൽ നിലമ്പൂരിലെ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴുമെന്ന് പി.വി. അൻവർ എംഎൽഎ. എന്നാൽ അതിനു സമയമായിട്ടില്ല. കൂടുതൽ പൊതുയോഗങ്ങളുമായി മുന്നോട്ടു പോകുമെന്നും അൻവർ പറഞ്ഞു. 

‘‘ഞാൻ സിപിഎമ്മിനെ വെല്ലുവിളിച്ചിട്ടില്ല. സർക്കാരിലും ഭരണതലത്തിലുമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. എനിക്കെതിരെ ഇനിയും കേസുകൾ വരും. അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഞാൻ വിളിച്ചാൽ ആയിരക്കണക്കിന് സഖാക്കൾ വരുമെന്ന് ഉറപ്പാണ്. എന്നാൽ അങ്ങനെ വിളിക്കാൻ സമയമായിട്ടില്ല. ഇനി നടത്തുന്ന എല്ലാ പൊതുയോഗത്തിലും 50 കസേരകൾ വീതം ഇടും. കൂടുതൽ പൊതുയോഗങ്ങൾ നടത്തും. നാളെ കോഴിക്കോട് മുതലക്കുളത്ത് യോഗം നടത്തും’’ – അൻവർ പറഞ്ഞു.

സെക്രട്ടേറിയേറ്റിനു മുന്നിൽ യോഗം നടത്തുമോയെന്ന് ഇപ്പോൾ പറയാനാകില്ല. അലനല്ലൂരിലെ യോഗത്തിനിടെ സംഘർഷം ഉണ്ടായത് തെറ്റിദ്ധാരണ മൂലമാണ്. സിപിഎം പ്രവർത്തകരല്ല പ്രശ്നമുണ്ടാക്കിയത്. ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. തനിക്ക് വന്ന ഫോൺ കോൾ റെക്കോർഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അൻവർ പറഞ്ഞു.

English Summary:

"I Haven't Challenged CPM": P.V. Anvar MLA Claims He's Highlighting Government Issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com