കാട്ടിപ്പറമ്പിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാക്കളെ സ്ഥലത്തുനിന്നും മാറ്റുന്ന പൊലീസുകാർ. (ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്)
Mail This Article
×
ADVERTISEMENT
കൊച്ചി∙ കണ്ണമാലി കാട്ടിപ്പറമ്പിൽ വീടുകൾക്കും നാട്ടുകാർക്കും നേരെ മദ്യപരുടെ ആക്രമണം. പൊതുസ്ഥലത്തിരുന്ന് യുവാക്കൾ മദ്യപിക്കുന്നത് നാട്ടുകാർ ചോദ്യം ചെയ്തതു വാക്കുതർക്കത്തിന് കാരണമായി. യുവാക്കൾ അടുത്തുള്ള വീടുകളിലെ പൂച്ചെട്ടികൾ അടക്കം പൊട്ടിച്ചു. ഇതിനിടെ, നാട്ടുകാർക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി.
സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസെത്തി ഇരുവരേയും സ്റ്റേഷനിലേക്ക് മാറ്റാൻ ശ്രമിച്ചതോടെ ഒരാൾ റോഡിൽ കിടന്നു. തുടർന്ന് ഇയാളെ എഴുന്നേൽപ്പിക്കാനുള്ള ശ്രമം ബഹളത്തിൽ കലാശിച്ചു. ഒടുവിൽ നാട്ടുകാരുടെ കൂടി സഹകരണത്തോടെ ഇരുവരേയും സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. യുവാക്കളുടെ ദൃശ്യങ്ങളും പുറത്തുവന്നു.
English Summary:
Drunken assault: Drunken assault in Kannamali kattiparambu leads to property damage and arrests. Police apprehended two youths after a public disturbance involving residents and damaged property.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.