ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഡൽഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. വയനാട് ധനസഹായത്തിന്റെ കാലാവധി നീട്ടണം, പ്രത്യേക പാക്കേജ് അനുവദിക്കണം, ആശാവർക്കർമാർക്കുള്ള സഹായം, വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്ര സഹായം, ജിഎസ്ടി പ്രശ്നങ്ങൾ തുടങ്ങിയവ മുഖ്യമന്ത്രി ചർച്ചയിൽ ഉന്നയിച്ചോയെന്നാണ് ഇനി അറിയേണ്ടത്.

സംസ്ഥാന സർക്കാർ തുടർച്ചയായി കുറ്റപ്പെടുത്തുന്ന സാഹചര്യത്തിൽ ധനമന്ത്രി കൂടിക്കാഴ്ചയിൽ സ്വീകരിച്ച നിലപാടും മുന്നോട്ടുപോക്കിൽ നിർണായകമാണ്. ധനമന്ത്രിക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണം കഴിച്ചത്. കേരള ഹൗസിലുള്ള ഗവര്‍ണർ രാജേന്ദ്ര അർലേക്കറും, സംസ്ഥാനത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

English Summary:

Kerala CM Seeks Central Aid: Pinarayi-Sitharaman Meeting in Delhi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com