ADVERTISEMENT

വാഷിങ്ടൻ ∙ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ സംഘം ഭൂമിയിലേക്ക് തിരികെയെത്തിയതിൽ ഇലോൺ മസ്കിനും സ്പേസ് എക്സിനും നാസയ്ക്കും നന്ദി അറിയിച്ച് വൈറ്റ് ഹൗസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ ഉറപ്പ് പാലിച്ചെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. 

‘‘ട്രംപ് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചു. 9 മാസം മുൻപാണ് സുനിത വില്യംസും ബുച്ച് വിൽമോറും അടങ്ങിയ സംഘം സാങ്കേതിക തകരാര്‍ കാരണം ബഹിരാകാശത്ത് കുടുങ്ങിയത്. 9 മാസത്തെ കാത്തിരിപ്പിനു ശേഷം സുനിത ഉൾപ്പെടെയുള്ളവരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ 9 പേടകം ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിലെത്തി. ഇലോൺ മസ്കിനും നാസയ്ക്കും സ്പേസ് എക്സിനും നന്ദി’’.– വൈറ്റ് ഹൗസ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. 

ക്രൂ 9 സംഘത്തിന്റെ തിരിച്ചുവരവിൽ സ്പേസ് എക്സിനെയും നാസയേയും ഇലോൺ മസ്ക് അഭിനന്ദിച്ചു. സ്പേസ് എക്സിനും നാസയ്ക്കും അഭിനന്ദനമെന്ന് ഇലോൺ മസ്ക് പറഞ്ഞു. ദൗത്യത്തിനു പ്രധാന്യം നൽകിയ പ്രസിഡന്റ് ട്രംപിനും അദ്ദേഹം നന്ദി അറിയിച്ചു.

English Summary:

The White House Release : 'Promise made, promise kept': Trump hails return of Crew-9 astronauts, thanks Elon Musk

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com