ADVERTISEMENT

തിരുവനന്തപുരം ∙ കലക്ടറേറ്റില്‍ ഭീതി പടര്‍ത്തിയ തേനീച്ചക്കൂടുകള്‍ നീക്കം ചെയ്തു. മണിക്കൂറുകൾ നീണ്ട ഓപ്പറേഷനിലൂടെയാണ് തേനീച്ചക്കൂട് നീക്കിയത്. കഴിഞ്ഞ ദിവസം ബോംബ് ഭീഷണിയെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ കൂടിളകി തേനീച്ചകള്‍ പുറത്തെത്തിയിരുന്നു.

തേനീച്ച ആക്രമണത്തില്‍ നിരവധി പേര്‍ക്കു കുത്തേറ്റു. മൂന്നു വലിയ തേനീച്ചക്കൂടുകളും ആറ് ചെറിയ കൂടുകളുമാണ് ഉണ്ടായിരുന്നത്. ഏതു തരത്തില്‍ കൂടുകള്‍ നീക്കം ചെയ്യണമെന്നതു സംബന്ധിച്ച് വലിയ കൂടിയാലോചനകളാണു നടന്നത്. തേനീച്ചക്കൂടുകള്‍ നീക്കുന്നതില്‍ വിദഗ്ധരായ പലരെയും സമീപിച്ചു. അമ്പൂരിയില്‍നിന്നുള്ള സംഘം രാത്രി കീടനാശിനി തളിച്ചശേഷം കൂട് നീക്കുകയായിരുന്നു.

English Summary:

Thiruvananthapuram Collectorate: Amboori Team Removes Beehives from Thiruvananthapuram Collectorate

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com