കാണാതായ ആളുടെ മൃതദേഹം മാൻഹോളിൽ, ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു– പ്രധാനവാർത്തകൾ

Mail This Article
തൊടുപുഴയിൽ കാണാതായ ബിജു ജോസഫിന്റെ മൃതദേഹം മാൻഹോളിൽ കണ്ടെത്തിയതും ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചതുമാണ് ഇന്നത്തെ പ്രധാന സംഭവങ്ങൾ. 59–ാം ജ്‍ഞാനപീഠ പുരസ്‌കാരവും ഇന്നു പ്രഖ്യാപിച്ചു. ഹിന്ദി സാഹിത്യകാൻ വിനോദ് കുമാർ ശുക്ലയ്ക്കാണ് പുരസ്കാരം.
തൊടുപുഴയിൽ കാണാതായ ആളുടെ മൃതദേഹം മാൻഹോളിൽ കണ്ടെത്തി. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരെ രൂപീകരിച്ച ജോയിന്റ് ആക്‌ഷൻ കമ്മിറ്റിയുടെ അടുത്ത യോഗം ഹൈദരാബാദിൽ നടക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇത് മണ്ഡല പുനർനിർണയത്തിന് എതിരല്ലെന്നും സുതാര്യവും നീതിയുക്തവുമായി നടത്തണമെന്നുമാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം യോഗത്തിന്റെ ആരംഭത്തിൽ പറഞ്ഞിരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവനകൾ നൽകിയ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതാകരുത് നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പാലക്കാട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം
ഛത്തീസ്ഗഡിൽ നിന്നുള്ള ഹിന്ദി കവിയും കഥാകാരനുമായ വിനോദ് കുമാർ ശുക്ല(88)യ്ക്ക് 59–ാമത് ജ്‍ഞാനപീഠ പുരസ്‌കാരം. ഛത്തീസ്ഗിൽ നിന്ന് ജ്‍ഞാനപീഠ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ എഴുത്തുകാരനാണ് വിനോദ് കുമാർ ശുക്ല.