പഞ്ചസാരയ്ക്ക് പകരം ഈ പാനിയം ഉപയോഗിക്കാം

Mail This Article
×
പഞ്ചസാരയ്ക്ക് പകരം ആരോഗ്യകരമായി ഉപയോഗിക്കാൻ പറ്റിയ ഒരു പാനിയം പരിചയപ്പെടാം. പലഹാരങ്ങളിലും ചായയിലും മധുരത്തിന് പകരം ഈ കരിപ്പെട്ടി ലായനി (പന ശർക്കര) ഉപയോഗിക്കാം. തയാറാക്കിയ ശേഷം കുപ്പിയിൽ അടച്ച് ആറുമാസത്തോളം സൂക്ഷിക്കാം.
ചേരുവകൾ
- കരിപ്പെട്ടി -2 കപ്പ് പൊടിച്ചത്
- വെള്ളം -1 കപ്പ്
തയാറാക്കുന്ന വിധം
- കരിപ്പെട്ടി പൊടിച്ചെടുക്കുക.
- 2 കപ്പ് കരിപ്പെട്ടി പൊടിച്ചതിൽ 1 കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക.
- 7 മിനിറ്റ് നേരം ചെറുതീയിൽ തിളപ്പിക്കുക
- പതഞ്ഞു വരുന്ന വെളുത്ത പദാർത്ഥം നീക്കം ചെയ്ത്, ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം. വൃത്തിയുള്ള ജാറിൽ സൂക്ഷിക്കാം.
English Summary: Healthy Substitute for Sugar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.