ചോക്ലേറ്റ് കുക്കീസ് ലയേര്ഡ് പുഡ്ഡിങ്, ആരേയും കൊതിപ്പിക്കും രുചി
Mail This Article
×
ബിസ്ക്കറ്റ് പുഡ്ഡിങ് ആരേയും കൊതിപ്പിക്കും രുചിയിൽ തയാറാക്കിയാലോ...? മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡെസേർട്ട് ചലഞ്ച് പാചക മൽസരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം, രുചിക്കൂട്ടുകൾ അയയ്ക്കാൻ മറക്കേണ്ട. അവസാന തിയതി സെപ്റ്റംബർ 3.
ചേരുവകൾ
- വൈറ്റ് സോസ് തയാറാക്കാൻ
- ഫ്രഷ് ക്രീം -1 കപ്പ്
- കണ്ടൻസ്ഡ് മിൽക്ക് -1 കപ്പ്
- കോൺഫ്ലോർ- 3 ടേബിൾ സ്പൂൺ
- പാൽ - 300 മില്ലിലിറ്റർ
- വാനില എസൻസ് - 1 ടീസ്പൂൺ
ചോക്ലേറ്റ് സോസ് തയാറാക്കാൻ
- ചോക്ലേറ്റ് പൗഡർ - 3 ടേബിൾ സ്പൂൺ
- കോൺഫ്ലോർ - 3 ടേബിൾസ്പൂൺ
- കണ്ടൻസ്ഡ് മിൽക്ക് - 1 കപ്പ്
- ഫ്രഷ് ക്രീം -1 കപ്പ്
- പാൽ - 300 മില്ലിലിറ്റർ
- ഡാർക്ക് ഫാന്റസി കുക്കീസ് - ആവശ്യത്തിന്
- പാൽ - ആവശ്യത്തിന്
- വാനില എസൻസ് - 2 ഡ്രോപ്പ്
തയാറാക്കുന്ന വിധം
- പുഡ്ഡിങ് ട്രേയിലേക്ക് ആദ്യം വൈറ്റ് സോസ് ഇട്ട് കൊടുക്കാം.
- അതിനു മുകളിലേക്കു ബിസ്ക്കറ്റ് ഓരോന്നും പാലിൽ മുക്കി വച്ചു കൊടുക്കാം.
- അതിനു മുകളിലേക്കു ചോക്ലേറ്റ് സോസ് ഇട്ടു കൊടുക്കാം.
- ഇതേപോലെ അടുത്ത രണ്ട് ലയർ കൂടി ചെയ്തു 4 മണിക്കൂർ ഫ്രിജിൽ വച്ച് നന്നായി തണുപ്പിച്ചതിനു ശേഷം കട്ട് ചെയ്ത് സെർവിങ് പ്ലേറ്റിലേക്ക് എടുക്കാം.
English Summary : Easy chocolate desserts recipe by Sheeba.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.