ഈസ്റ്ററിന് പാലപ്പവും ഡക്ക്റോസ്റ്റും പോർക്കും ബിരിയാണിയും പോത്തും ഫിഷും മട്ടനും ചിക്കനും ഒക്കെ കൂട്ടി നോമ്പുവീടുമ്പോൾ മാറ്റി നിർത്താനാവാത്ത ഒന്നുണ്ട്. നല്ല കിടുക്കാച്ചി ഡസേർട്ട്!! െഎസ്ക്രീമോ ഫ്രൂട്ട് സാലഡോ പഴവുംപാനിയുമോ കേക്കോ രസഗുളയോ ഒക്കെ ആകാമെങ്കിലും പുഡ്ഡിങ്ങിന്റെ അത്ര പെർഫെക്ടാകുന്ന കോംബോ വേറെയുണ്ടാവില്ല. നല്ല ഡാൻസറെ പോലെ പ്ലേറ്റിൽ തുള്ളിക്കളിച്ചു നിൽക്കുന്ന പുഡ്ഡിങ് വായിലേക്ക് ഇട്ടാലോ, നനുനനുപ്പു കൊണ്ട് അലിഞ്ഞില്ലാതാകുന്നത് അറിയുകയേയില്ല!! രുചിമധുരം മേഘത്തുണ്ടുപോലങ്ങിറങ്ങിപ്പോകും. കഴിഞ്ഞ 17 വർഷമായി ദിവസവും പുഡ്ഡിങ് ഉണ്ടാക്കുന്ന ഒരാളാണ് ഇൗ ഇൗസ്റ്ററിന് മനോരമ ഒാൺലൈൻ പ്രീമിയത്തിനായി പുഡ്ഡിങ്ങ് തയാറാക്കുന്നത്. ആ രുചിയിലേക്കിറങ്ങും മുൻപ് ഒരൽപം പുഡ്ഡിങ് ചരിത്രത്തിന്റെ മധുരം നുണഞ്ഞാലോ! പുഡ്ഡിങ്ങിനൊപ്പം ഇന്നു നാം ചേർത്തു വയ്ക്കുന്ന വിശേഷണം ‘നല്ല മധുരം’ എന്നാണല്ലോ. എന്നാൽ പണ്ടുകാലത്തെ പുഡ്ഡിങ്ങിനു മധുരമുണ്ടായിരുന്നില്ലെന്ന് ചരിത്രകാരന്മാർ പറയുന്നു. ചരിത്ര രേഖകളിൽനിന്ന് അതിനുള്ള തെളിവും അവർക്കു ലഭിച്ചിട്ടുണ്ടത്രേ. പുഡ്ഡിങ്ങിന്റെ ചരിത്രം അന്വേഷിച്ചു പോയാൽ അത്ര മധുരമുള്ള ഒരു വിഭവമായിരിക്കില്ല ലഭിക്കുക. ഫ്രഞ്ച് വാക്കായ boudinൽനിന്നാണത്രേ പുഡ്ഡിങ് എന്ന വാക്കുണ്ടായത്. അതിന്റെയും വേരുകൾ അന്വേഷിച്ചു പോയാൽ ലാറ്റിൻ വാക്കായ botellusൽ എത്തിച്ചേരു. ‘ചെറിയ സോസേജ്’ എന്നാണ് ആ വാക്കിന്റെ അർഥം. മാംസത്താൽ ഒരുക്കുന്ന സോസേജും മൃദുലവും മധുരതരവുമായ പുഡ്ഡിങ്ങും തമ്മിലെന്താണു ബന്ധം? അതൽപം ഉപ്പും മുളകും മസാലയുമൊക്കെയിട്ട ബന്ധമാണ്.

loading
English Summary:

Delectable Easter Delight: Changanassery's 17-Year-Old Sweet - Pineapple Pudding Recipe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com