ഈ 6 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ടാക്സ് റിട്ടേൺ പിഴവില്ലാതെ ഫയൽ ചെയ്യാം; ഇനി എന്തിന് പരസഹായം?
Mail This Article
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം അടുത്തിരിക്കുകയാണ്. ജൂലൈ 31 ആണ് അവസാന തീയതി. പക്ഷേ ഇപ്പോൾത്തന്നെ തയാറെടുപ്പുകൾ നടത്തുന്നതായിരിക്കും ഉചിതം. അവസാന നിമിഷത്തെ തിരക്കിൽ പല കാര്യങ്ങളും മറന്നു പോകാനും സാധ്യതയുണ്ട്. ആവശ്യമുള്ള പല രേഖകളും ഇപ്പോഴേ ഒരുക്കിവച്ചില്ലെങ്കിൽ അവസാന നിമിഷം അതും പ്രശ്നമാകും. പല തരം തെറ്റുകൾ കടന്നുകൂടാനും സാധ്യത കൂടുതലാണ്. ആവശ്യമായ രേഖകളെല്ലാം തരപ്പെടുത്തി വച്ചാൽത്തന്നെ റിട്ടേൺ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പിന്നെയും നിറയെ സംശയങ്ങളായിരിക്കും. പക്ഷേ ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ റിട്ടേൺ ഫയൽ എളുപ്പമാകും. 2023–24 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഓൺലൈൻ വഴി ഫയൽ ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? ബുദ്ധിമുട്ടുകൾ ഒഴിവാക്കി റിട്ടേൺ ഫയൽ ചെയ്യുന്നതിനു സഹായകരമായ ആറ് വിവരങ്ങൾ അറിയാം.