പണം പെരുകി മൂന്നിരട്ടി: വിപണിയിൽ കുതിച്ച് ‘രാഹുൽ ഓഹരി’കളും മ്യൂച്വൽ ഫണ്ടുകളും: ഇതാ ആ ലാഭവഴി
Mail This Article
മോത്തിലാൽ നെഹ്റുവിന്റെ കൊച്ചുമകളുടെ കൊച്ചുമകൻ രാഹുൽ ഗാന്ധി കാശ് കണ്ടു വളർന്നയാളാണ്. ‘ബോൺ വിത്ത് എ സിൽവർ സ്പൂൺ’ എന്ന് ഇംഗ്ലിഷിൽ പറയുന്നത് മലയാളത്തിലാക്കിയാൽ വെള്ളിക്കരണ്ടിയല്ല സ്വർണക്കരണ്ടിയുമായാണു ജനിച്ചതെന്നുതന്നെ പറയണം. അപ്പോൾ പിന്നെ പണം വളർത്താൻ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. ഓഹരി വിപണിയിൽ രാഹുൽ നിക്ഷേപിച്ച പണവും 5 വർഷം കൊണ്ട് പെരുകി മൂന്നിരട്ടിയായി. പിന്നെയും വളർന്നുകൊണ്ടിരിക്കുന്നു. അണ്ണാൻ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കേണ്ടെന്നു പഴഞ്ചൊല്ലിൽ പറയുംപോലെ. രാഷ്ട്രീയത്തിൽ തന്റെ ഓഹരി മൂല്യം കുതിച്ചുയരുന്നതാണ് ജൂൺ നാലിന്, ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം വരുന്ന ദിവസം, രാഹുൽ ഗാന്ധി കണ്ടത്. അതുവരെ ഇരട്ടപ്പേരുകളിട്ട് എതിരാളികൾ ആക്ഷേപിച്ചിരുന്നയാൾ പെട്ടെന്ന് ശത്രുക്കളെ അമ്പരപ്പിച്ച് വിശ്വരൂപം കാട്ടി. ഭാരത് ജോഡോ യാത്രയും വെയിലും മഴയും കൊണ്ടതുമൊന്നും പാഴായില്ലെന്നു തെളിയിച്ചു. ഡൽഹിയിലെ ഭരണത്തിന്റെ കോട്ടകൊത്തളങ്ങൾ കിടുങ്ങി. മോദി ഭരണത്തിന്റെ നെടുമ്പുര നടുങ്ങി. രാഹുൽ നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണി ഭരണത്തിന്റെ തൊട്ടടുത്തു വരെയെത്തി. 99 സീറ്റ് നേടിയ കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെട്ടതായി.