അറിയൂ ഈ മാറ്റങ്ങൾ! ഒക്ടോബർ ഒന്നു മുതൽ അവ നിങ്ങളുടെ പോക്കറ്റിനെ ബാധിച്ചേക്കാം
Mail This Article
മുൻകാലങ്ങളെ അപേക്ഷിച്ച് സാമ്പത്തിക ലോകത്ത് ഓരോ ഒന്നാം തിയതിയും പല മാറ്റങ്ങളും ഇപ്പോൾ വരുന്നുണ്ട്. ഡെബിറ്റ് കാർഡുകൾ മുതൽ ഡീമാറ്റ് അക്കൗണ്ടിൽ വരുന്ന മാറ്റങ്ങൾ വരെ ഇതിൽപ്പെടും.
∙ക്രെഡിറ്റ് കാർഡുകൾക്കും, ഡെബിറ്റ് കാർഡുകൾക്കും പകരം 16 അക്ക നമ്പർ ഉപയോഗിക്കുന്ന രീതി നിലവിൽ വരും. ടോക്കണൈസേഷൻ എന്നറിയപ്പെടുന്ന ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്.
∙അടൽ പെൻഷൻ യോജനയിൽ നികുതി ദായകർക്ക് ഇന്നു കൂടി മാത്രം ചേരാം. നാളെ മുതൽ ചേരുന്നവരുടെ അക്കൗണ്ട് കണ്ടെത്തിയാലുടൻ റദ്ദാക്കും. അതുവരെയടച്ച പണം തിരികെ നൽകും
∙എൻ പി എസിന്റെ ഇ നോമിനേഷൻ പദ്ധതിയിൽ മാറ്റം വന്നിട്ടുണ്ട്. 30 ദിവസത്തിനകം നോമിനേഷനുമായി ബന്ധപ്പെട്ട് നടപടികളൊന്നും നോഡൽ ഓഫീസർ കൈകൊണ്ടില്ലെങ്കിൽ അത് അപേക്ഷിച്ച പ്രകാരം സ്വീകരിച്ചു എന്നാണ് അർത്ഥമാക്കുന്നത്.
∙ഡീമാറ്റ് അക്കൗണ്ടിൽ ' 2 ഫാക്ടർ വെരിഫിക്കേഷൻ' എന്ന ഇരട്ടപ്പൂട്ട് നിർബന്ധമാക്കി. ഉപഭോക്താവിന് മാത്രമറിയുന്ന നമ്പർ വെച്ചുള്ള ഈ രീതി ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനാണ് .
∙യു ടി എസ് ഓൺ മൊബൈൽ ടിക്കറ്റ് ആപ്പ് റെയിൽവേ പരിഷ്കരിച്ചു. ഇതിലൂടെ റിസർവഷൻ ഇല്ലാത്ത സാധാരണ യാത്ര ടിക്കറ്റും, പ്ലാറ്റ് ഫോം ടിക്കറ്റും, സീസൺ ടിക്കറ്റും എടുക്കാനാകും.
∙പുതിയ ക്രെഡിറ്റ് കാർഡ് ലഭിച്ചശേഷം 30 ദിവസത്തിലധികം ഉപയോഗിക്കാതെ കൈയിൽ വച്ചിരുന്നാൽ ഒ ടി പി ഉപയോഗിച്ച് മാത്രമേ അതിനെ പിന്നീട് പ്രവർത്തനക്ഷമമാക്കാൻ സാധിക്കുകയുള്ളൂ.
English Summary : Know these Financial Changes from October