ക്രൂഡ് വില മുന്നോട്ടുതന്നെ; പിടിച്ചുനിന്ന് രൂപ
Mail This Article
×
കൊച്ചി∙ ക്രൂഡ് ഓയിൽ വില മുന്നേറുന്നു. നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിനു 90 ഡോളറിനു മുകളിലാണ്. ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷമാണ് വില കയറുന്നതിനുള്ള കാരണം. ഉൽപാദനം വെട്ടിച്ചുരുക്കാനുള്ള എണ്ണ ഉൽപാദക രാജ്യങ്ങളുടെ തീരുമാനവും വിലയെ സ്വാധീനിച്ചിട്ടുണ്ട്.
യുഎസ് ഡോളർ ശക്തമായതും ക്രൂഡ് ഓയിൽ വില ഉയർന്നതും കാരണം ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നെങ്കിലും ഇന്നലെ 8 പൈസ കൂടി 83.31 എന്ന നിലയിലെത്തി.
കരുത്തു നേടി ദിർഹം
ദുബായ്∙ രൂപയുമായുള്ള വിനിമയത്തിൽ ദിർഹത്തിന്റെ മൂല്യം ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കായ 22.74 ഇന്നലെ രേഖപ്പെടുത്തി. നിരക്ക് 22.75 എത്താൻ സാധ്യതയേറെയാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
English Summary:
Crude oil price hike
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.