ADVERTISEMENT

കോട്ടയം∙ ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ 31–ാമത് നോൺ- കൺവർട്ടബിൾ ഡിബഞ്ചർ (ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾ) പബ്ലിക് ഇഷ്യൂ ഇന്ന് ആരംഭിക്കും. 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളാണു വിപണിയിൽ എത്തുന്നത്. ഓഗസ്റ്റ് 1 വരെയാണ് കടപ്പത്രങ്ങൾക്ക് അപേക്ഷിക്കാനാവുക. വിവിധ കാലാവധികളിലായി 8 പദ്ധതികളുള്ള കടപ്പത്രങ്ങൾക്ക് ആകർഷകമായ പലിശനിരക്കുണ്ട്. ഈ കടപ്പത്രങ്ങൾ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യും.

നിക്ഷേപം നടത്താൻ ഡീമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മാത്രം മതിയാകും. ഓൺലൈനായും യുപിഐ വഴിയും നിക്ഷേപിക്കാനാകും.

കടപ്പത്ര വിതരണത്തിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ വർധിച്ചുവരുന്ന ഗോൾഡ് ലോൺ ബിസിനസിനെ ലക്ഷ്യമിട്ടാണെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മാത്യു കെ. ചെറിയാൻ അറിയിച്ചു.

English Summary:

Kosamattam finance with debenture collection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com