റിസർവ് ബാങ്ക് പണനയസമിതി യോഗം ഇന്നു മുതൽ

Mail This Article
ന്യൂഡൽഹി∙ പലിശനിരക്ക് നിശ്ചയിക്കാനുള്ള റിസർവ് ബാങ്ക് പണനയസമിതി (എംപിസി) യോഗം ഇന്നു തുടങ്ങും. വ്യാഴാഴ്ച രാവിലെ 10ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്ക് പ്രഖ്യാപിക്കും.
വിലക്കയറ്റ ഭീഷണി തുടരുന്നതിനാൽ ഇത്തവണയും പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയില്ല. പലിശയിൽ വരുത്തുന്ന വ്യത്യാസത്തിലൂടെ വിലക്കയറ്റത്തോത് 4 ശതമാനത്തിലെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. ജൂണിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 4 മാസത്തെ ഉയർന്ന നിരക്കായ 5.08 ശതമാനമായിരുന്നു. വിപണിയിലെപണലഭ്യത കുറച്ച് വിലക്കയറ്റത്തോത് വരുതിയാലാക്കാനാണ് ഉയർന്ന പലിശനിരക്ക്. 6 പേരുള്ള പണനയസമിതിയിൽ കഴിഞ്ഞ തവണ 2 പേരാണ് പലിശ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.