നിങ്ങൾക്ക് നാളുകൾ കൊണ്ട് സമ്പത്ത് വളർത്തിയെടുക്കണോ?
Mail This Article
മുൻ വര്‍ഷങ്ങളിലെ പ്രകടനം നോക്കി വീണ്ടും ആസ്‌തികള്‍ വകയിരുത്തുന്നതിനു പകരം നിക്ഷേപം വൈവിധ്യവല്‍ക്കരിക്കുകയാണ് നല്ലത്. ഇത് പൊതുവേ പലരും മുൻഗണന നൽകാത്ത കാര്യമാണ്. നഷ്ടസാധ്യതകള്‍ നേരിടാനുള്ള നിങ്ങളുടെ കഴിവും നിക്ഷേപ ലക്ഷ്യങ്ങളും കണക്കിലെടുത്ത് ആഭ്യന്തര, ആഗോള ഓഹരികള്‍, ഡെറ്റ്, നേരിട്ടും റിയൽ എസ്റ്റേറ്റ് ഇന്ടവെസ്റ്റ്മെന്റ് ട്രസ്റ്റ് വഴി റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയവയിലും നിക്ഷേപിക്കുന്നത് അഭികാമ്യമാണ്. നിങ്ങളുടെ നിക്ഷേപത്തിന്റെ പ്രകടനത്തില്‍ മുഖ്യ പങ്കു വഹിക്കുന്നത് ആസ്‌തി വകയിരുത്തലാണെന്നു പല നിക്ഷേപ വിദഗ്ധരും വ്യക്തമാക്കിയിട്ടുണ്ട്.
ദീര്‍ഘകാല സമ്പത്ത് വളര്‍ത്തിയെടുക്കാനുള്ള ലളിതമായ ഏതാനും കാര്യങ്ങള്‍ നമുക്കു പരിശോധിക്കാം.
* നിങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ചെലവുകള്‍ക്കായുള്ള വകയിരുത്തല്‍ നടത്തി ബജറ്റ് ട്രാക്കിങ് നടത്തുക. വീടു വാങ്ങാനോ വിദേശ വിദ്യാഭ്യാസത്തിനോ മറ്റോ ആയി വലിയ വായ്‌പകള്‍ എടുക്കേണ്ടി വരും. പക്ഷേ ആവശ്യത്തിലേറെ വായ്‌പകള്‍ നിങ്ങളുടെ സാമ്പത്തിക പാതയെ ബാധിക്കും.
* നിങ്ങളുടെ കരിയറിന്റെ തുടക്കത്തില്‍ വരുമാനം ആസ്വദിക്കാനാവും. പക്ഷേ, റിട്ടയര്‍മെന്റ് ജീവിതമാണ് സാധാരണ രീതിയില്‍ ഒരു വായ്‌പയും ലഭിക്കാത്ത വിഭാഗമെന്ന് ഓര്‍മിക്കണം. അതുകൊണ്ടു തന്നെ പരമാവധി നേരത്തെ തന്നെ റിട്ടയര്‍മെന്റ് കാലത്തിനായി നിക്ഷേപം ആരംഭിക്കണം.
* ആരോഗ്യ, ലൈഫ്, സേവിങ്‌സ് ഇന്‍ഷൂറന്‍സ് മേഖലകള്‍ക്കായുള്ള വകയിരുത്തല്‍ നടത്താന്‍ ശ്രമിക്കണം. കുറഞ്ഞത് ഒരു വര്‍ഷത്തേക്കുള്ള ചെലവിനുള്ള എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കുകയും വേണം.
* നിങ്ങളിലും നിക്ഷേപം നടത്തുക എന്നതു പ്രധാനപ്പെട്ടതാണ്. പുതിയ കഴിവുകളും വിവിധങ്ങളായ കഴിവുകളും വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച് ഇതു ചെയ്യാനാവും. രണ്ടാമതൊരു വരുമാന മാര്‍ഗം വളര്‍ത്തിയെടുക്കാന്‍ ഇതു സഹായകമാകും. റിട്ടയര്‍മെന്റ് കാലത്ത് മറ്റുള്ളവരെ അപേക്ഷിച്ച് മുന്‍തൂക്കം ലഭിക്കാന്‍ ഇതു സഹായകമാകും.
ലേഖകൻ പിജിഐഎം ഇന്ത്യ മ്യൂചല്‍ ഫണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്