ADVERTISEMENT

ഇന്നും നഷ്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് കൂടുതൽ വീണെങ്കിലും തിരികെ കയറി നഷ്ടവ്യാപ്‍തി കുറച്ചു. ഇന്ന് 24307 പോയിന്റിൽ പിന്തുണ നേടിയ നിഫ്റ്റി 65 പോയിന്റ് നഷ്ടത്തിൽ 24413 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 280 പോയിന്റ് നഷ്ടമാക്കി 80248 പോയിന്റിലും ക്ളോസ് ചെയ്തു.

ബാങ്ക് നിഫ്റ്റിയും, നിഫ്റ്റി ഫിനാൻഷ്യൽ സർവീസും യഥാക്രമം 0.9% 0.6%വും വീണതാണ് ഇന്ന് ഇന്ത്യൻ വിപണിക്ക് കെണിയായത്. സ്‌മോൾ ക്യാപ് സെക്ടർ ഇന്ന് 1.8% മുന്നേറിയപ്പോൾ മിഡ് ക്യാപ് സെക്ടർ 1% നേട്ടവുമുണ്ടാക്കിയത് നിക്ഷേപകർക്ക് അനുകൂലമായി. 

പിഎംഐ ഡേറ്റ 

ഇന്ത്യയുടെ സർവിസ് പിഎംഐ ഡേറ്റ 61.1 പോയിന്റിലേക്ക് കയറിയപ്പോൾ, മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ 58.9 ലേക്കു കയറിയത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. പർച്ചേസ് മാനേജേഴ്സ് ഇൻഡക്സ് വ്യാവസായിക മേഖലയിലെ ക്രയവിക്രയ വളർച്ചകളെ സൂചിപ്പിക്കുന്നു.

യൂറോ സോണിന്റെയും, ഫ്രാന്‍സിന്റെയും, ജര്‍മനിയുടെയും ഇന്ന് വന്ന മാനുഫാക്ച്ചറിങ്, സർവീസ് പിഎംഐ ഡേറ്റകൾ മുൻമാസത്തിൽ നിന്നും മോശമായത് യൂറോപ്യൻ വിപണികളെയും ഇന്ന് സ്വാധീനിച്ചു. 

എഫ്&ഓ എക്സ്പയറി നാളെ

ബാങ്ക് നിഫ്റ്റി എക്സ്പയറിയും, നാളത്തെ നിഫ്റ്റി എഫ്&ഓ എക്സ്പയറിയും ഇന്നും വിപണിയെ സ്വാധീനിച്ചു. ഇന്ന് വീണ ബാങ്കിങ് ഓഹരികളെല്ലാം നാളെ വാങ്ങൽ നേടിയേക്കാമെന്ന പ്രതീക്ഷയും, നിഫ്റ്റി ഓഹരികളിൽ ഷോർട്ട് കവറിങ് വന്നേക്കാവുന്നതും  വിപണിക്ക് പ്രതീക്ഷയാണ്. 

തുകലും, കളിപ്പാട്ടവും പിഎൽഐ സ്‌കീമിൽ 

ലെതർ, കളിപ്പാട്ടം മേഖലകളെ പ്രോഡക്ട് ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീമിൽ ഉൾപ്പെടുത്തി 6000 കോടി രൂപ വകയിരുത്തുന്നത് ഇരു മേഖലകൾക്കും അനുകൂലമാണ്. 2031-2032 കാലഘട്ടം വരെയായിരിക്കും ഇരു സെക്ടറുകളും പിഎൽഐ സ്‌കീം പിന്തുണ നേടുക. ലെതർ ഓഹരികൾ ഇന്ന് മുന്നേറ്റം നേടി. 

അമേരിക്കൻ ജിഡിപി നാളെ 

ഇന്നലെ അമേരിക്കൻ വിപണി നഷ്ടത്തിൽ ക്ളോസ് ചെയ്തതിന് പിന്നാലെ ടെസ്‌ലയുടെ ആദ്യപാദഫലം നിരാശപ്പെടുത്തിയതോടെ ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ടെസ്‌ല ഓഹരി ഇന്ന് 8% നഷ്ടം സൂചിപ്പിക്കുന്നു. ഏഷ്യൻ വിപണികൾക്ക് പിന്നാലെ യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം തുടരുന്നത്.

ഇന്ന് വരുന്ന അമേരിക്കൻ ഹൗസിങ്-ബിൽഡിങ് ഡേറ്റകളും, നാളെ വരുന്ന ആദ്യ പാദ ജിഡിപി ഡേറ്റയും, ജോബ് ഡേറ്റയും, വെള്ളിയാഴ്ച വരാനിരിക്കുന്ന പിസിഇ ഡേറ്റയും അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്കും പ്രധാനമാണ്. മുൻ പാദത്തിൽ 1.4% വളർച്ച കുറിച്ച അമേരിക്കൻ ജിഡിപി രണ്ടാം പാദത്തിൽ 1.9% വളർച്ച കുറിച്ചിട്ടുണ്ടാകാമെന്ന് പ്രതീക്ഷിക്കുന്നു.   

ക്രൂഡ് ഓയിൽ 

അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ അപ്രതീക്ഷിത മുന്നേറ്റം ഇന്ന് ക്രൂഡ് ഓയിൽ വിലയ്ക്കും ഏഷ്യൻ വിപണി സമയത്ത് തിരിച്ചു വരവ് നൽകി. ചൈനയുടെ ജിഡിപി വളർച്ച നിരാശപ്പെടുത്തിയ സാഹചര്യത്തിൽ നാളെ വരാനിരിക്കുന്ന അമേരിക്കൻ ജിഡിപി ഡേറ്റ ക്രൂഡ് ഓയിലിനൊപ്പം ബേസ് മെറ്റലുകൾക്കും നിർണായകമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 82 ഡോളറിൽ താഴെയാണ് വ്യാപാരം തുടരുന്നത്. 

സ്വർണം 

ചൈനയുടെ സ്വർണ ആവശ്യകത ഉയരുന്നു എന്ന വാർത്തയും, ഗോൾഡ് മാൻ സാക്‌സ് സ്വർണത്തിന് മുന്നേറ്റം പ്രവചിച്ചതും അനുകൂലമാണെങ്കിലും രാജ്യാന്തര സ്വർണ വില ഇന്നും 2420 ഡോളറിൽ തട്ടി നിൽക്കുകയാണ്. ഇന്ത്യ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15%ൽ നിന്നും 6%ലേക്ക് കുറച്ചതും സ്വർണത്തിന് അനുകൂലമാണ്.   

നാളത്തെ റിസൾട്ടുകൾ 

കാനറാ ബാങ്ക്, ഡിഎൽഎഫ്, നെസ്‌ലെ, അദാനി ഗ്രീൻ, എംജിഎൽ, ടെക് മഹിന്ദ്ര സയിന്റ്, എംഫസിസ്, അശോക് ലെയ്‌ലാൻഡ്, പ്രാജ്, ജുപിറ്റർ വാഗൻസ്, യൂബിഎൽ, ഷാലെറ്റ് ഹോട്ടൽസ്, ആവാസ്, ഏയു ബാങ്ക് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market Closed in Red Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com