'കേസ് വാദിക്കാൻ കുളം കുത്തിത്തരണം'; കല്ലുമാല സമരത്തിന് 5 കോടി എന്തിന്?

Mail This Article
ചരിത്രബഹുലമായ കൊല്ലത്തിന്റെ ഭൂതകാലം ഒരുനൂറ്റാണ്ടിന്റെ ചവിട്ടുപടിയിറങ്ങുന്നത് കല്ലുമാല സമരഭൂമിയായ പീരങ്കി മൈതാനത്തേക്കാണ്. കൊല്ലം നഗരത്തിന് 14 കിലോമീറ്റർ അകലെ പെരിനാട്ടിൽനിന്ന് അധഃസ്ഥിത വിഭാഗങ്ങളുടെ പോരാട്ടവീര്യത്തിന്റെ വേര് ഈ മണ്ണിലേക്ക് പടർന്നത് 108 വർഷങ്ങൾക്കു മുൻപ്. ഒരു സമൂഹത്തിന്റെ വിമോചനപ്പോരാട്ടത്തിന്റെ വീര്യം നിറഞ്ഞ മണ്ണ് സംസ്ഥാന ബജറ്റിലും ഇക്കുറി ഇടം കണ്ടു. കല്ലുമാല സമരവേദി സ്മാരകമാക്കാനായി അഞ്ചു കോടി രൂപയാണ് ബജറ്റ് വിഹിതം. എന്തുകൊണ്ടാണ് സർക്കാർ ഇത്രയേറെ പണം കല്ലുമാല സമരത്തിന്റെ പേരില്‍ വകയിരുത്തിയത്? എന്താണ് കല്ലുമാല സമരം? കേരള ചരിത്രത്തിൽ എന്തു നിർണായക മാറ്റമാണ് അത് സൃഷ്ടിച്ചത്? നിറവും മണവും മങ്ങാത്ത ഓർമകൾ നിറഞ്ഞ ആ സമരചരിതത്തിലൂടെ...