ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ലണ്ടൻ ആസ്ഥാനമായ 'എ സ്ക്വയർ ലണ്ടൻ ' സംഘടിപ്പിച്ച 'വൈ ഫാഷൻ വീക്കിലെ മികച്ച കൾച്ചറൽ ഡിസൈനർ പുരസ്കാരത്തിന് അഭിനി സോഹൻ റോയ് അർഹയായി. ജൂലൈ ആദ്യവാരം ദുബായിലാണ് ഫാഷൻ വീക്ക് അരങ്ങേറിയത്. തദ്ദേശീയവും അന്തർ‌ദ്ദേശീയവുമായ വ്യത്യസ്ത സംസ്കാരങ്ങളിലെ നവീന രീതികൾ സംബന്ധിച്ച പ്രദർശനത്തിലൂടെയും ലോകോത്തര ഫാഷൻ ഡിസൈനർമാരുടെ സാന്നിധ്യത്തിലൂടെയും ആഗോള ശ്രദ്ധപിടിച്ചുപറ്റിയ ഒരു ഫാഷൻ ഫെസ്റ്റിവൽ കൂടിയാണ് ' വൈ ഫാഷൻ വീക്ക് '.

abhini-sohan-wins-the-best-cultural-designer-award-at-vie-fashion-week-dubai
സോഹൻ റോയ്, അഭിനി സോഹൻ റോയ്

 

abhini-sohan-wins-the-best-cultural-designer-award-at-vie-fashion-week-dubai
അഭിനി സോഹൻ റോയ്

തദ്ദേശീയമായ വസ്ത്രധാരണ ശൈലികളിലെ വ്യത്യസ്തമായ പാരമ്പര്യ രീതികൾ കണ്ടെത്തുവാനും അവയ്ക്ക് അർഹമായ പ്രോത്സാഹനം നൽകുവാനും എന്നും ശ്രമിച്ചിരുന്ന വ്യക്തികൂടിയാണ് അഭിനി സോഹൻ റോയ്. ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗിന്റെ മൂന്നാം സീസണോടനുബന്ധിച്ച്, 2020 ഫെബ്രുവരി 14ന് ചെന്നൈയിലെ താജ് കൊന്നെമാര ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച തിരഞ്ഞെടുത്ത ഫാഷൻ വസ്ത്രങ്ങളുടെ പ്രദർശനം, വ്യാപകമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഭാരതത്തിന്റെ നെയ്ത്ത് മേഖലയിലെ പാരമ്പര്യരീതികൾക്ക് കൂടുതൽ പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെ ‘എ വാക്ക് ഫോർ എ കോസ്’, എന്ന തീമിൽ ആയിരുന്നു പ്രദർശനം സംഘടിപ്പിച്ചത്.

 

യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സോഹൻ റോയിയുടെ സഹധർമ്മിണി കൂടിയായ അഭിനി ചലച്ചിത്ര നിർമ്മാണം, ടെലിവിഷൻ എന്നീ മേഖലകളിലെ സജീവ സാന്നിധ്യത്തിനു പുറമേ ബിസ് ടിവി നെറ്റ്‌വർക്കിന്റെ പ്രൊഡ്യൂസർ, ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ഷാർജയിലെ ഏരീസ് ഇന്റീരിയേഴ്സ് എന്നിവയുടെ മാനേജിംഗ് ഡയറക്ടർ, മിസ്സിസ് കോസ്മോസ് ഫാഷൻ ഐക്കൺ 2020 ന്റെ ബ്രാൻഡ് അംബാസഡർ, കേരള ഫാഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും നിർവഹിക്കുന്നുണ്ട്

 

 

English summary : Abhini Sohan wins the Best Cultural Designer Award at Vie Fashion Week, Dubai

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com