ADVERTISEMENT

ബസിനുള്ളിൽ ബിക്കിനി ധരിച്ചെത്തിയ ഒരു യുവതിയുടെ ദൃശ്യങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഡൽഹിയിൽ നിന്നുള്ളതാണ് കാഴ്ച. നിറയെ ആളുകളുള്ള ബസ്സിനുള്ളിലാണ് യുവതി കയറിയത്. 

ബിക്കിനി ധരിച്ച യുവതി ബസിൽ നിൽക്കുന്നതു മുതലാണ് വിഡിയോ തുടങ്ങുന്നത്. യുവതിയെ കണ്ടപ്പോൾ തന്നെ മറ്റൊരു സ്ത്രീ അവരുടെ അടുത്ത് നിന്ന് മാറി നിൽക്കുന്നത് കാണാം. പിന്നാലെ അവിടെയിരുന്ന മറ്റൊരാളും മാറിയിരിക്കുന്നുണ്ട്. ‘ഡൽഹി ബസസ്’ എന്ന എക്സ് പേജിലാണ് വിഡിയോ പങ്കുവച്ചത്. ഡൽഹിയിലെ ബസ് യാത്രകൾ സുരക്ഷിതമല്ലെന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. 

വിഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും ഇതിൽ പ്രശ്നമില്ലെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. എന്നാൽ പൊതു സ്ഥലത്ത് ഇത്തരത്തിലുള്ള വസ്ത്രം ധരിച്ചതിന് വിമർശനവും യുവതിക്ക് ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും പലരും പറയുന്നുണ്ട്. 

നേരത്തെ ബ്രായും മിനിസ്‌കേർട്ടും ധരിച്ച് ഒരു യുവതി ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന വിഡിയോയും വൈറലായിരുന്നു. 

English Summary:

Woman Enters Crowded Delhi Bus Wearing A Bikini

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com