വധു അതിസുന്ദരി! ആരാധക മനംകവർന്ന് അഹാനയുടെ ബ്രൈഡൽ ലുക്ക്: ശ്രദ്ധേയമായി ചിത്രങ്ങൾ
Mail This Article
മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് ചലച്ചിത്ര താരം അഹാന കൃഷ്ണ. ഇപ്പോഴിതാ വധുവായി ഒരുങ്ങിയ അഹാനയുടെ മനോഹരമായ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ക്രീം നിറത്തിലുള്ള നെറ്റ് സാരിയിലൂള്ളതാണ് ചിത്രങ്ങൾ.
ബോഡിയിൽ മുഴുവന്‍ കോപ്പർ എംബ്രോയിഡറി വർക്കുകളുള്ളതാണ് നെറ്റ് സാരി. സാരിക്ക് അനുയോജ്യമായ രീതിയിലുള്ള ‘വെയ‌്‌ലും’ സ്റ്റൈൽ ചെയ്തിരിക്കുന്നു. സാരിക്കു മാച്ചിങ്ങയായി ഹാഫ്സ്ലീവ് നെറ്റ് ബ്ലൗസാണ്. കല്ലുകൾ പതിച്ച ചോക്കറും വളകളും സ്റ്റൈൽ ചെയ്തിരിക്കുന്നു.
മിനിമൽ മേക്കപ്പാണ്. കടുംമെറൂൺ ഷെയ്ഡ് ലിപ്സ്റ്റിക്. പുട്ട് അപ്പ് ഹെയർ സ്റ്റൈലാണ്. ‘ഞാനും എനിക്കുള്ളിലെ വധുവും’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
സമൂഹമാധ്യമത്തിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾക്കു താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തി. ‘എല്ലാം കൊള്ളാം, വധു സുന്ദരിയാണ്. വരൻ എവിടെ’ എന്നായിരുന്നു പലരുടെയും ചോദ്യം. വിവാഹദിവസം ഏറ്റവും സുന്ദരിയായ വധുവായിരിക്കും അഹാന എന്നും പലരും കമന്റ് ചെയ്തു.