ആഘോഷം എന്തും ആകട്ടേ, അണിഞ്ഞൊരുങ്ങാം അപ്ഡേറ്റാകാം; പുത്തൻ സ്റ്റൈലുകളുമായി ആമസോൺ

Mail This Article
മനസ്സിനിണങ്ങിയ രീതിയിൽ അണിഞ്ഞൊരുങ്ങാൻ വേണ്ടതെല്ലാം ഉപഭോക്താക്കൾക്കായി ഒരു കുടക്കീഴിൽ എത്തിക്കുകയാണ് ആമസോൺ. പാരമ്പര്യത്തനിമയുള്ള ആന്റിക് ജ്വല്ലറി സെറ്റുകൾ മുതൽ ഏറ്റവും പുതിയ ഫാഷൻ ജ്വല്ലറി ആക്സസറികൾ വരെ ആമസോൺ സ്റ്റോറിൽ ലഭിക്കും. ആഘോഷ അവസരങ്ങൾക്ക് ഏതിനും അനുയോജ്യമായ ജ്വല്ലറികളുടെ വിപുലമായ ശ്രേണിയിൽ നിന്നും ഏറ്റവും ഇഷ്ടപ്പെട്ടവ തന്നെ തിരഞ്ഞെടുക്കാം.
ഗോൾഡ് പ്ലേറ്റഡ്, സിൽവർ റോസ് ഗോൾഡ്, സ്ടെർലിങ് സിൽവർ ആഭരണങ്ങളുടെ വൈവിധ്യമാർന്ന കളക്ഷനുകളാണ് ആമസോണിൽ ഉള്ളത്. എത്നിക് ലുക്കിനും മോഡേൺ ലുക്കിനും അനുയോജ്യമായവ ഇതിൽ ഉൾപ്പെടുന്നു. ഗോൾഡ് പ്ലേറ്റഡ് ചോക്കർ നെക്‌ലസ് സെറ്റുകൾ, പേൾ ബ്രേസ്‌ലെറ്റ് - ഇയർ റിങ് സെറ്റുകൾ, അമേരിക്കൻ ഡയമണ്ട് നെക്‌ലസ് ഇയർ റിങ് സെറ്റുകൾ, ഗോൾഡ് ആൻഡ് ഡയമണ്ട് ഫിംഗർ റിങ്ങുകൾ, പാദസരങ്ങൾ, പരമ്പരാഗത ശൈലിയിലുള്ള ആന്റിക് വിവാഹാഭരണങ്ങൾ തുടങ്ങിയവ ആഘോഷവേളകൾക്കായി തിരഞ്ഞെടുക്കാം. പിയോറ, സവേരി പേൾസ്, അറ്റാസി ഇന്റര്‍നാഷ്ണൽ തുടങ്ങിയ ബ്രാൻഡുകളുടെയെല്ലാം ജ്വല്ലറി സെറ്റുകൾ ഇവയിൽ ഉൾപ്പെടുന്നു.
ദൈനംദിന ഉപയോഗത്തിനായി ഡെയിലി വെയർ, ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ വമ്പിച്ച ശേഖരവും ആമസോൺ സ്റ്റോറിലുണ്ട്. ഓഫിസ്‌വെയറിനൊപ്പവും കാഷ്വൽ ഔട്ട് ഫിറ്റുകൾക്കൊപ്പവും ഏറ്റവും ചേർന്നു പോകുന്ന ആഭരണങ്ങൾ ചെയിൻ വിത്ത് പെൻഡൻസ് സെറ്റുകൾ, ഗോൾഡ് പ്ലേറ്റഡ് ഹൂപ് കമ്മലുകൾ, അഡ്ജസ്റ്റബിൾ ബ്രേസ്‌ലെറ്റുകൾ തുടങ്ങിയവയിൽ നിന്നും തിരഞ്ഞെടുക്കാം. ഇതിനുപുറമേ വിപുലമായ വെഡ്ഡിങ് ബ്രൈഡൽ കളക്ഷനുകളും ആമസോൺ ഒരുക്കിയിട്ടുണ്ട്. ജോയ് ആലുക്കാസിന്റെ 22കെ ഓക്സിഡയിസ്ഡ് ഇയർ റിങ്ങുകൾ, പെൻഡന്റുകൾ അടക്കമുള്ളവ കളക്ഷനിൽ ഉൾപ്പെടുന്നു. സെമി പ്രഷ്യസ് കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും ടെമ്പിൾ ജ്വല്ലറി സെറ്റും എല്ലാം ബ്രൈഡൽ ശേഖരത്തിലുണ്ട്.
അവിശ്വസിനീയമായ വിലക്കുറവും ഓഫറുകളുമാണ് ആമസോൺ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. 80 ശതമാനത്തിനു മുകളിൽ വരെ വിലക്കുറവുമായി ലിമിറ്റഡ് ടൈം ഡീലുകളുമുണ്ട്. ഉത്പന്നങ്ങൾക്ക് 30 മുതൽ 75 ശതമാനം വരെ വിലക്കുറവാണ് മറ്റൊരാകർഷണം. ഉയർന്ന മൂല്യമുള്ള പർച്ചേസുകൾക്ക് ഇഎംഐ സൗകര്യമുണ്ട്.