ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കാലം മായ്ച്ചുകളഞ്ഞ കേരളത്തിന്റെ തനത് വസ്ത്രാഭിരുചികളെ വര്‍ത്തമാന കാലത്തിന് അനുസൃതമായ മാറ്റങ്ങളോടെ അവതരിപ്പിക്കുകയാണ് തൃശൂരില്‍ നിന്നുള്ള സീംസ്ട്രസ് (Seamstress). കൈത്തറിയുടെ തനിമക്കൊപ്പം കോറയിലും (വെള്ള) സ്വര്‍ണ നിറത്തിലും ഒതുങ്ങിനിന്നിരുന്ന കേരളീയ വസ്ത്രങ്ങള്‍ക്ക് വിവിധ വര്‍ണങ്ങളുടെ സമ്പന്നത കൂടിയാണ് സീംസ്ട്രസ് നല്‍കുന്ന വാഗ്ദാനം. രശ്മി പൊതുവാളും കൈത്തറി വസ്ത്ര വിപണിയില്‍ 35 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഭര്‍തൃമാതാവ് വിമല വിശ്വംഭരനും ചേര്‍ന്നാണ് ഈ തനത് കേരളീയ വസ്ത്രാലയം ഒരുക്കിയിരിക്കുന്നത്.

ആരാണ് രശ്മി പൊതുവാൾ?

ബെംഗളൂരുവിലെ ഐഐഎമ്മില്‍ നിന്നും 2010ല്‍ പഠനം പൂര്‍ത്തിയാക്കിയ രശ്മി പൊതുവാൾ കൊക്കകോളയിലും ആര്‍പിജി ഗ്രൂപ്പിലും ജോലിയെടുത്ത ശേഷമാണ് വസ്ത്രങ്ങളുടെ ലോകത്തേക്കെത്തുന്നത്. പതിനൊന്നാം വയസില്‍ സ്വന്തം വസ്ത്രം തുന്നിയ ചരിത്രമുണ്ട് രശ്മിയുടെ ഭര്‍തൃമാതാവായ വിമല വിശ്വംഭരന്. അവരുടെ ആ ഇഷ്ടത്തിന്റെ ഫലമായാണ് 80കളില്‍ ഐഡിയല്‍ ചോളീസ് എന്ന പേരില്‍ കൈത്തറി വസ്ത്രങ്ങളുടെ വില്‍പന ശാല ആരംഭിക്കുന്നത്. ആദ്യം കൊച്ചിയിലും പിന്നീട് ഉടുപ്പിയിലും തിരുവനന്തപുരത്തുമായി ഐഡിയല്‍ ചോളീസ് വളര്‍ന്നു.

ആയിരക്കണക്കിന് പേര്‍ക്ക് വ്യക്തിഗതമായ ഇഷ്ടങ്ങള്‍ക്കൊപ്പിച്ച് കൈത്തറി വസ്ത്രങ്ങള്‍ തയ്ച്ചു നല്‍കിയ വിമലയുടെ അനുഭവ സമ്പത്താണ് 2011ല്‍ ആരംഭിച്ച സീംസ്ട്രസിന്റെ അടിസ്ഥാനം. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കൈത്തറി യൂണിറ്റുകളില്‍ നിന്നും സഹകരണ സംഘങ്ങളില്‍ നിന്നും നേരിട്ട് സീംസ്ട്രസ് കൈത്തറി തുണി ശേഖരിക്കുന്നു. കേരളത്തില്‍ പലയിടത്തും സഞ്ചരിച്ചുകൊണ്ട് പ്രാദേശിക കൈത്തറി പാരമ്പര്യത്തെ തിരിച്ചറിഞ്ഞുകൊണ്ടാണ് സ്വപ്‌ന പദ്ധതിയായ ദ കൈത്തറി പ്രൊജക്ട് തയാറാക്കിയതെന്നാണ് രശ്മി പൊതുവാളിന്റെ അനുഭവസാക്ഷ്യം.

കേരളീയ തനത് വസ്ത്രങ്ങളെ ലോകത്തിന് മുൻപാകെ അവതരിപ്പിക്കുന്ന ദ കൈത്തറി പ്രൊജക്ട് 2014 മുതലാണ് ആരംഭിച്ചത്. കേരളത്തിന്റെ നെയ്ത്ത് പാരമ്പര്യത്തിന്റെയും വസ്ത്രാഭിരുചികളുടേയും വീണ്ടെടുപ്പാണിതെന്നാണ് രശ്മി പൊതുവാള്‍ കൈത്തറി പ്രൊജക്ടിനെ വിശേഷിപ്പിക്കുന്നത്. സീംസ്ട്രസിന്റെ വെബ് സൈറ്റു വഴി ഓണ്‍ലൈനായും വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. കൈത്തറിയില്‍ നിര്‍മിച്ച സാരി, ബ്ലൗസ്, ടോപ്പ്, കുര്‍ത്താസ്, പാന്റ്‌സ്, ലുങ്കി, ഷര്‍ട്ട് തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലെ വസ്ത്രങ്ങള്‍ സീംസ്ട്രസ് വഴി ലഭ്യമാണ്.

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സിൽ രശ്മി പൊതുവാളും

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2020 ൽ സീംസ്ട്രസ് മേധാവി രശ്മി പൊതുവാളും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം ഭാഗം നവംബര്‍ 27, 28 തീയതികളിലാണ് നടക്കുന്നത്.

കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. ‘വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകുക’ എന്ന ആശയത്തിൽ ‘Digital-led 2021 | Define the new normal.’ എന്ന തീമിലാണ് വെർച്വൽ ഡിജിറ്റൽ ഉച്ചകോടിയായി ടെക്സ്പെക്റ്റേഷൻസ് 2020 നടക്കുന്നത്.

articlemain-image

ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ്’ മൂന്നാം പതിപ്പ്.

ഉടൻ തന്നെ അവതരിപ്പിക്കാൻ പോകുന്ന ഒടിടി പ്ലാറ്റ്ഫോം ഫസ്റ്റ് ഷോസ് ആണ് ടൈറ്റിൽ സ്പോൺസർ. അമൃത യൂണിവേഴ്സിറ്റി – ഓൺലൈൻ ഡിഗ്രി പ്രോഗ്രാംസ് ‘അമൃത അഹെഡ്’ ആണ് നോളജഡ്ജ് പാര്‍ട്ണര്‍. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.techspectations.com സന്ദർശിക്കുക.

English Summary: Rasmi Poduval, Co-Founder, Seamstress & Cranganor– Techspectations - 2020

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com