ലൈറ്റ്നിങ് പോർട് യുഗത്തിന് അവസാനം, എസ്ഇയും ഐഫോൺ14യും അവസാനിപ്പിച്ച് ആപ്പിൾ

Mail This Article
ഐഫോൺ 16 ഇ അവതരിപ്പിച്ചതിനൊപ്പം ലൈറ്റ്നിങ് പോർട്ട് ഉള്ള രണ്ട് ഐഫോണുകളായ ഐഫോൺ 14യും ഐഫോൺ SE 3 ഉം ആപ്പിൾ നിർത്തലാക്കിയിരുന്നു. അതോടൊപ്പം ഫിസിക്കൽ ഹോം ബട്ടൺ ഫീച്ചർ ചെയ്ത അവസാന ഐഫോൺ കൂടിയായിരുന്നു ഐഫോൺ എസ്ഇ 3.
ഇതോടെ ഐഫോൺ 16ഇ, ആപ്പിൾ സ്റ്റോറിൽ നിന്ന് ഔദ്യോഗികമായി വാങ്ങാൻ കഴിയുന്ന ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ( 59,900 രൂപ പ്രാരംഭ വില ) ആപ്പിൾ സ്മാർട്ട്‌ഫോണായി മാറി. തേർഡ് പാർട്ടി സ്റ്റോറുകളിൽനിന്നും ഇ-കൊമേഴ്സ് സൈറ്റുകളിൽനിന്നും ഇപ്പോഴും ഇരുമോഡലുകളും വാങ്ങാൻ കഴിയുമെന്ന് ഓർക്കുക.

എ18 ചിപ്പിന്റെ വേഗമേറിയ പ്രകടനം, ആപ്പിൾ ഇന്റലിജൻസ്, മികച്ച ബാറ്ററി ലൈഫ്, 48എംപി 2-ഇൻ-1 ക്യാമറ സിസ്റ്റം(24 എംപി ഫോട്ടോകൾ , ഉയർന്ന റസല്യൂഷൻ ഷോട്ടുകൾക്കായി 48MP മോഡിലേക്ക് മാറാൻ കഴിയും) എന്നിവ ഉൾക്കൊള്ളുന്നു. ഓട്ടോഫോക്കസുള്ള 12എംപി ട്രൂ ഡെപ്ത് ക്യാമറ എന്നിവ ഐഫോൺ16ഇയിൽ ഉണ്ട്.