ജര്‍മനിയിലെ കെയര്‍ ഹോമുകളില്‍ നഴ്സുമാർക്ക് അവസരം; 100 ഒഴിവ്
Mail This Article
സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജർമനിയിലെ കെയര്‍ ഹോമുകളില്‍ നഴ്സുമാര്‍ക്ക് അവസരം. 100 ഒഴിവ്.
∙ യോഗ്യത: നഴ്സിങ്ങിൽ ബിഎസ്‌സി/പോസ്റ്റ് ബിഎസ്‌സി അല്ലെങ്കില്‍ ജിഎൻഎം യോഗ്യതയ്ക്കു ശേഷം രണ്ടു വര്‍ഷ പ്രവൃത്തി പരിചയവും. വയോജന പരിചരണം/ പാലിയേറ്റീവ് കെയർ/ജെറിയാട്രിക് എന്നിവയിൽ 2 വർഷ പ്രവൃത്തി പരിചയമുള്ളവര്‍ക്കും ജർമൻ ഭാഷയില്‍ ബി1, ബി2 യോഗ്യതയുളളവർക്കും (ഫാസ്റ്റ് ട്രാക്ക്) മുന്‍ഗണന ലഭിക്കും.
∙ പ്രായപരിധി: 38.
∙ ശമ്പളം: നഴ്സിങ് അസിസ്റ്റന്റ് തസ്തികയില്‍ കുറഞ്ഞത് 2300 യൂറോയും റജിസ്ട്രേഡ് നഴ്സ് അംഗീകാരത്തിന് ശേഷം 2800 യൂറോയുമാണ് (ഓവർടൈം അലവൻസുകൾ ഒഴികെ) കുറഞ്ഞ ശമ്പളം. ആദ്യ ശ്രമത്തിൽ എ2 അല്ലെങ്കിൽ ബി1 പരീക്ഷയിൽ വിജയിക്കുന്നവര്‍ക്കും ഇതിനോടകം ബി1 യോഗ്യതയുളളവർക്കും 250 യൂറോ ബോണസിന് അര്‍ഹതയുണ്ട്.
9 മാസത്തെ സൗജന്യ ജര്‍മന്‍ ഭാഷാ പരിശീലനത്തില്‍ (ഓഫ് ലൈന്‍) പങ്കെടുക്കാന്‍ സന്നദ്ധതയുളളവരാകണം അപേക്ഷകര്‍. ഇതിനായുളള അഭിമുഖം നവംബര്‍ 13 മുതല്‍ 22 വരെ നടക്കും. കഴിഞ്ഞ 6 മാസമായി തുടർച്ചയായി ഇന്ത്യയിൽ താമസിക്കുന്ന കേരളീയരായ ഉദ്യോഗാർഥികൾ മാത്രം അപേക്ഷിച്ചാൽ മതി.
താൽപര്യമുള്ളവർ triplewin.norka@kerala.gov.in എന്ന ഇമെയിലിൽ വിശദമായ സിവി, ജര്‍മന്‍ ഭാഷാ യോഗ്യത (ഓപ്ഷനല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുൾപ്പെടെ മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 10 നകം അപേക്ഷ നൽകണം.
നോർക്ക റൂട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്‍റർനാഷനൽ കോഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. ഭാഷാ പരിശീലനത്തോടൊപ്പം പ്ലേസ്മെന്റ്, നഴ്സിങ് റജിസ്ട്രേഷന്‍, വീസ ഉൾപ്പെടെയുളള യാത്രാരേഖകള്‍ ലഭ്യമാക്കുന്നതിലും സമഗ്രമായ സഹായം പദ്ധതി മുഖേന ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദർശിക്കുക.