വനിതാ പൊലീസ് കോൺസ്റ്റബിൾ: ഷോർട് ലിസ്റ്റിൽ കടുംവെട്ട്, പകുതിയോളം പേർ കുറവ്

Mail This Article
വനിതാ പൊലീസ് കോൺസ്റ്റബിൾ ഷോർട് ലിസ്റ്റിലും കടുംവെട്ട്. മുൻ ഷോർട് ലിസ്റ്റിൽ 2831 പേരെ ഉൾപ്പെടുത്തിയപ്പോൾ ഇത്തവണ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ 1446 പേർ മാത്രം. 1385 പേരുടെ കുറവ്. ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ശാരീരിക അളവെടുപ്പ്, കായികക്ഷമത പരീക്ഷ എന്നിവകൂടി നടത്തിയശേഷമായിരിക്കും റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ഇപ്പോൾ പ്രസിദ്ധീകരിച്ച ലിസ്റ്റിലെ പകുതിയിൽ കൂടുതൽ പേരും കായികക്ഷമതാ പരീക്ഷയിൽ പുറത്താകും. മെയിൻ ലിസ്റ്റിൽ 888, സപ്ലിമെന്ററി ലിസ്റ്റിൽ 558 എന്നിങ്ങനെയാണ് 1446 പേരെ ഉൾപ്പെടുത്തിയിരിക്കുന്നത്. കട്ട് ഓഫ് മാർക്ക് 57.67.
ഇതുവരെ 241 നിയമന ശുപാർശ
വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയ്ക്കു നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് ഇതുവരെ 241 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. ജനുവരി 18ന് 15 എൻജെഡി ഒഴിവുകൾകൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിലേക്കു വൈകാതെ നിയമന ശുപാർശ നൽകും.
2024 ഏപ്രിൽ 20നു നിലവിൽ വന്ന ലിസ്റ്റിന് അടുത്ത ഏപ്രിൽ 19 വരെയാണ് കാലാവധി.
നിയമനനില: ഓപ്പൺ മെറിറ്റ്–229, ഈഴവ–228, എസ്‌സി–260, എസ്ടി–സപ്ലിമെന്ററി 24, മുസ്‌ലിം–642, എൽസി/എഐ–സപ്ലിമെന്ററി 1, ഒബിസി–223, വിശ്വകർമ–268, എസ്ഐയുസി നാടാർ–284, ഹിന്ദു നാടാർ–311, എസ്‌സിസിസി–സപ്ലിമെന്ററി 2, ധീവര–235, ഇഡബ്ല്യുഎസ്–229.