118 എസ്ഐമാർ സേനയിലേക്ക്

Mail This Article
15 വനിതകൾ ഉൾപ്പെടെ 118 സബ് ഇൻസ്പെക്ടർമാർ സംസ്ഥാന പൊലീസ് സേനയുടെ ഭാഗമായി. തൃശൂർ രാമവർമപുരം പരേഡ് ഗ്രൗണ്ടിൽ മാർച്ച് 16നു നടന്ന പാസിങ് ഒൗട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു.
ഏറ്റവും കൂടുതൽ പേർ സേനയിൽ പ്രവേശിച്ചത് തിരുവനന്തപുരം ജില്ലയിൽനിന്നാണ്–19. കുറവ് വയനാട് ജില്ലയിൽനിന്ന്–1. മറ്റു ജില്ലകളിൽനിന്നുള്ളവർ: കൊല്ലം–18, തൃശൂർ–14, കോഴിക്കോട്–13, കണ്ണൂർ–10, പാലക്കാട്–9, മലപ്പുറം–9, കോട്ടയം–8, ആലപ്പുഴ–4, കാസർകോട്–4, പത്തനംതിട്ട–3, ഇടുക്കി–3, എറണാകുളം–3.
പരിശീലനം പൂർത്തിയാക്കിയവരിൽ 3 എംടെക്കുകാരടക്കം 21പേർ ബിരുദാനന്തര ബിരുദധാരികളാണ്. 3 എംബിഎക്കാരും 39 ബിടെക്കുകാരും 55 ബിരുദധാരികളും ഉൾപ്പെടുന്നു.
നിലവിലെ ലിസ്റ്റിൽ 71 നിയമന ശുപാർശ
സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് തസ്തികയിൽ നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് 71 പേർക്കാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്. 2024 ജൂൺ 7നു നിലവിൽ വന്ന റാങ്ക് ലിസ്റ്റ് അടുത്ത ജൂൺ 6ന് അവസാനിക്കും. മെയിൻ ലിസ്റ്റിൽ 694, സപ്ലിമെന്ററി ലിസ്റ്റിൽ 219, കോൺസ്റ്റാബ്യുലറി വിഭാഗം ലിസ്റ്റിൽ 116, മിനിസ്റ്റീരിയൽ വിഭാഗം ലിസ്റ്റിൽ 6 എന്നിങ്ങനെ 1,035 പേരാണു റാങ്ക് ലിസ്റ്റിലുള്ളത്. ∙നിയമനനില: ഓപ്പൺ മെറിറ്റ്–47, ഈഴവ–57, എസ്‌സി–245, എസ്ടി–സപ്ലിമെന്ററി 1, മുസ്‌ലിം–50, എൽസി/എഐ–168, ഒബിസി–69, വിശ്വകർമ–431. മിനിസ്റ്റീരിയൽ–4, കോൺസ്റ്റാബ്യുലറി–5.
റിപ്പോർട്ട് ചെയ്തത് 14 ഒഴിവുകൾ
സബ് ഇൻസ്പെക്ടർമാരുടെ 14 ഒഴിവുകൂടി പൊലീസ് വകുപ്പ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തു. 13 പുതിയ ഒഴിവുകൾ മാർച്ച് 15നും ഒരു എൻജെഡി ഒഴിവ് മാർച്ച് 6നുമാണ് റിപ്പോർട്ട് ചെയ്തത്. ഒഴിവുകളിൽ പിഎസ്‌സി ഉടൻ നിയമന ശുപാർശ നൽകും.