നവാക്ഷരി മന്ത്രത്തിന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന പുണ്യ ദിനങ്ങളാണ് ഓരോ മണ്ഡലകാലവും 41 ദിവസത്തെ വ്രതവും അതിനോടനുബന്ധിച്ചു നടത്തുന്ന ആചാരാനുഷ്ഠാനങ്ങളും മണ്ഡലകാലത്തിന്റെ മാത്രം പ്രത്യേകതയാണ്. കലിയുഗവരദനായ ശ്രീ ധർമശാസ്താവിനേയും കലിയുഗ രക്ഷകനായി അവതരിച്ച അയ്യപ്പ സ്വാമിയേയും സ്തുതിച്ചു കൊണ്ടുള്ള ദൈവിക അനുഷ്ഠാനങ്ങളാണ് ഇന്ന് ഓരോ ദേശത്തും വ്യത്യസ്ത രീതികളിൽ ആചരിക്കുന്നത്.