Activate your premium subscription today
തിരുവനന്തപുരം ∙ ഒന്നിലേറെ വിശേഷദിവസങ്ങൾ ഒരേ ദിവസവും 5 വിശേഷദിവസങ്ങൾ ഞായറാഴ്ചയും ആണെന്നതിനാൽ 2025ൽ ഒട്ടേറെ പൊതു അവധികൾ നഷ്ടമാവും. തിരുവോണവും നബിദിനവും സെപ്റ്റംബർ 5നാണ്. ഒക്ടോബർ 2നാണ് ഗാന്ധിജയന്തിയും വിജയദശമിയും. ഏപ്രിൽ 14ന് വിഷു ദിവസം തന്നെയാണ് അംബേദ്കർ ജയന്തി. ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണഗുരു സമാധി, മുഹറം, നാലാം ഓണം, റിപ്പബ്ലിക് ഡേ എന്നിവയൊക്കെ ഞായറാഴ്ച ആണെന്നതിനാൽ 6 അവധികളാണു നഷ്ടപ്പെടുന്നത്. ഞായറാഴ്ചയിലെ അവധികളെ സർക്കാർ അവധിദിനപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം.
മഞ്ചേരി∙ കൃഷ്ണ ലീലകളിൽ നഗര വീഥികൾ അമ്പാടിയായി. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാശോഭായാത്ര നടത്തി. നറുകര, കോട്ടുപറ്റ, മേലാക്കം, മംഗലശ്ശേരി,അരുകിഴായ, വേട്ടേക്കോട്, മുള്ളമ്പാറ,മഞ്ചേരി ടൗൺ, ശാന്തിഗ്രാം, കോവിലകംകുണ്ട്, പയ്യനാട് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭയാത്രകൾ
കണ്ണൂർ∙ ദ്വാപരയുഗത്തെ അനുസ്മരിപ്പിച്ച് നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം. ക്ഷേത്രങ്ങളുടെ നേതൃത്വത്തിലും ബാലഗോകുലം നേതൃത്വത്തിലും നടന്ന ശോഭായാത്രകളിൽ ഉണ്ണിക്കൃഷ്ണ വേഷം ധരിച്ച കുട്ടികളും നിശ്ചല ദൃശ്യങ്ങളും ശ്രീകൃഷ്ണാവതാര കഥകളെ ഓർമ്മിപ്പിക്കുന്നതായി. ക്ഷേത്ര പരിസരങ്ങളിലും വിവിധ സംഘടനകളുടെ
കാസർകോട് ∙ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണന്മാർ, വെണ്ണക്കുടവും കൈകളിലേന്തി നൃത്തച്ചുവടുകളുമായി ഗോപികമാർ, രാമായണ–മഹാഭാരത കഥകൾ പുനരവതിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങൾ... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നാടെങ്ങും അമ്പാടികളായി മാറിയപ്പോൾ കുസൃതികളും കളികളുമായി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും മനം നിറഞ്ഞാടി. കൃഷ്ണൻ പിറന്ന
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ നിറവിൽ നാടും നഗരവും . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജന്മാഷ്ടമി ആഘോഷങ്ങൾ നടന്നു. മേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ നടന്ന ശോഭാ യാത്രകളിൽ കുട്ടികൾ കൃഷ്ണന്റെയും ഗോപികമാരുടെയും വേഷം ധരിച്ച് അണിനിരന്നു. ഗുരുവായൂരും ആറന്മുളയും അടക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ജന്മാഷ്ടമി ആഘോഷിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ കാഴ്ചകളിലേക്ക്.
ഭാഗവതം ദശമസ്കന്ധത്തെ അടിസ്ഥാനമാക്കി ശ്രീകൃഷ്ണാവതാര കഥ– കംസവധം വരെ തയാറാക്കിയത്: എ. കെ രവീന്ദ്രൻ വര: വിഷ്ണു വിജയൻ
കറുത്ത പക്ഷത്തെ അഷ്ടമിദിവസം അർധരാത്രി. കൂരിരുട്ടിൽ തെളിയുന്ന അമ്പിളിക്കല പോലെ ഉണ്ണിക്കണ്ണൻ അവതരിച്ചു.അഷ്ടമിയും രോഹിണിയും ചേർന്ന രാത്രിയായിരുന്നു അത്. അതുകൊണ്ട് കണ്ണന്റെ പിറവി അഷ്ടമിരോഹിണിയായി.ചിങ്ങമാസത്തിലെ കറുത്ത പക്ഷ അഷ്ടമി അർധരാത്രി വരുന്ന ദിവസമാണ് കേരളത്തിൽ ശ്രീകൃഷ്ണജയന്തിദിനമായി
ഉണ്ണിക്കണ്ണനെക്കുറിച്ചുള്ള ആദ്യത്തെ ഓർമ ഒരു ചെറിയ ബ്ലാക്ക് ആൻഡ് വൈറ്റ് പടമാണ്. വീട്ടിൽ അന്നു പൂജാമുറി ഉണ്ടായിരുന്നതു കോണിച്ചുവട്ടിലാണ്. അവിടെ വച്ചിരുന്നതാണു വെണ്ണ കട്ടു തിന്നുന്ന ഉണ്ണിക്കൃഷ്ണന്റെ സ്റ്റീൽ ഫ്രെയിമുള്ള ചിത്രം.
തൊടുപുഴ ∙ ശ്രീകൃഷ്ണജയന്തിക്ക് ഉണ്ണിക്കണ്ണനും ഗോപികയുമാകാൻ കുട്ടികൾ ഉൾപ്പെടെ തയാറായിക്കഴിഞ്ഞു. ഇവരെ അണിയിച്ചൊരുക്കാൻ രക്ഷിതാക്കളും തയാർ. കുസൃതിയും നൃത്തവും ഉൾപ്പെടെയുള്ളവ പഠിച്ചു ഘോഷയാത്രകൾ നിറപ്പകിട്ടാക്കാനുള്ള ഒരുക്കത്തിലാണ് ഏവരും. ഒരുദിവസം മാത്രം ബാക്കി നിൽക്കെ ഇവരെ അണിയിച്ചൊരുക്കാൻ വിപണിയും റെഡി
Results 1-10 of 47