ഔഡിയുടെ ലൈനപ്പിൽ 1994 മുതലുള്ള കോംപാക്റ്റ് എക്സിക്യൂട്ടിവ് സെഡാനാണ് ഔഡി എ4. ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ ബി പ്ലാറ്റ്ഫോമിൽ നിർമിച്ച വാഹനം ഔഡി 80 എന്ന പേരുള്ള വാഹനത്തിന്റെ പിൻഗാമിയായിട്ടാണ് അറിയപ്പെടുന്നത്. വിവിധ കാലഘട്ടങ്ങളിലായി ആറു തലമുറകളിൽ ഔഡി എ4 സെഡാൻ വിപണിയിലെത്തിയിട്ടുണ്ട്. ഔഡിയുടെ നിരയിലെ ഏറ്റവും വിൽപനയുള്ള വാഹനങ്ങളിലൊന്നാണ് എ 4