ചൈനീസ് വാഹന നിർമാതാക്കളായ സായിക്കിന്റെ ഉടമസ്ഥയിലുള്ള എംജി മോട്ടറിന്റെ ഇന്ത്യയിലെ ആദ്യ വാഹനമാണ് ഹെക്ടർ. സായിക്കിന്റെ തന്നെ ഉടമസ്ഥയിലുള്ള ബോവ്ജാനിന്റെ 530 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാണ് ഇത്. മുൻ ജനറൽ മോട്ടോഴ്‌സ് പ്ലാന്റിൽ ഗുജറാത്തിലെ ഹാലോളിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിന്റെ 75 ശതമാനവും പ്രദേശിക ഘടകങ്ങൾ ഉപയോഗിച്ചാണ് എന്നാണ് കമ്പനി അറിയിക്കുന്നത്. എംജി ഹെക്ടറിൽ ഹണികോമ്പ് ഗ്രിൽ, ഡ്യുവൽ പ്രൊജക്ടർ എൽഇഡി ഹെഡ്‌ലൈറ്റ്, പിൻ എൽഇഡി ലൈറ്റുകൾ, മാറ്റ് സിൽവർ ഫിനിഷിന് പകരം ചില ബാഹ്യഭാഗങ്ങളിൽ ക്രോം ഫിനിഷ് ഘടകങ്ങൾ, ടെയിൽ ലാമ്പ് എക്സ്റ്റൻഷൻ ഗാർണിഷ് എന്നിവയുണ്ട്.