മാർപ്പാപ്പ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുന്ന വാഹനമാണ് പോപ്പ്മൊബൈൽ. വലിയ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുമ്പോൾ മാർപ്പാപ്പയെ കൂടുതൽ ദൃശ്യമാക്കാൻ പാകത്തിന് പ്രത്യേകം രൂപകൽപന ചെയ്തതാണ് ഈ വാഹനം. 1965-ൽ പോൾ ആറാമൻ ന്യൂയോർക്ക് സിറ്റിയിൽ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യാൻ ആദ്യമായി ഒരു പരിഷ്‌ക്കരിച്ച ലിങ്കൺ കോണ്ടിനെന്റൽ ഉപയോഗിച്ചതു മുതൽ പോപ്പ്മൊബൈലുകൾക്കായി നിരവധി വ്യത്യസ്ത രൂപകല്പനകൾ ഉണ്ടായിട്ടുണ്ട്.