ഫ്രഞ്ച് വാഹന നിർമാണ കമ്പനിയാണ് പിഎസ്എ. പ്യൂഷെ, സിട്രോണ്‍, ഡിഎസ്, ഒപെൽ, വോക്‌സ്‌ഹാൾ എന്നീ ബ്രാൻഡുകൾ ഉൾപ്പെട്ടതാണ് പിഎസ്എ ഗ്രൂപ്. 1974 ൽ പ്യൂഷെയും സിട്രോണും ചേർന്നാണ് പിഎസ്എ ഗ്രൂപ്പിന് തുടക്കമിട്ടത്. 2021 പിഎസ്എ ഗ്രൂപ്പും ഫീയറ്റ് ക്രൈസ്‍ലറും തമ്മിൽ ലയിച്ച് സ്റ്റെലാന്റിസ് എന്ന കമ്പനി സ്ഥാപിച്ചും. നിലവിൽ സ്റ്റെല്ലാന്റിസിന്റെ ഭാഗമാണ് പിഎസ്എ. 2022-ലെ കണക്കനുസരിച്ച്, ടൊയോട്ട, ഫോക്‌സ്‌വാഗൺ ഗ്രൂപ്പ്, ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് എന്നിവയ്ക്ക് പിന്നിൽ വിൽപ്പനയിൽ നാലാമത്തെ വലിയ വാഹന നിർമ്മാതാക്കളാണ് സ്റ്റെല്ലാന്റിസ്.